കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന് ആരോഗ്യവകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും ഉയരുമെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 9000 വരെ എത്തുമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പും ആഘോഷങ്ങളുമെല്ലാം രോഗികളുടെ എണ്ണം കൂടാന്‍ കാരണമാകും. സംസ്ഥാനത്ത് കിടത്തി ചികിത്സിക്കുന്ന കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം വരെ ആയേക്കും. കോവിഡ് ആന്റിജന്‍ പരിശോധനകള്‍ വര്‍ധിപ്പിക്കണമെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറി നിര്‍ദ്ദേശിച്ചു.

അതേസമയം കോവിഡ് വാക്സിനുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം തിങ്കളാഴ്ച ആരംഭിക്കും. ഒരു കേന്ദ്രത്തില്‍ പ്രതിദിനം 100 പേര്‍ക്ക് വാക്സിന്‍ നല്‍കാനാണ് കേന്ദ്രനിര്‍ദ്ദേശം. എല്ലാ ജില്ലയിലും 100 വീതം കേന്ദ്രങ്ങള്‍ സജ്ജമാക്കുന്ന രീതിയിലാണ് ക്രമീകരണം. ആരോഗ്യപ്രവര്‍ത്തകരിലെ മാത്രം നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ മൂന്നുമാസത്തിലേറെ വേണ്ടി വരും. ഒരാള്‍ക്ക് രണ്ട് ഘട്ടമായാണ് വാക്സിന്‍ നല്‍കുക. ആദ്യ വാക്സിനേഷന്‍ ശേഷം നാല് മുതല്‍ എട്ട് ആഴ്ച കഴിഞ്ഞാണ് രണ്ടാം ഘട്ടം നല്‍കുന്നത് . സംസ്ഥാനത്ത് ആറാഴ്ച ഇടവേളക്ക് ശേഷം രണ്ടാം വാക്സിന്‍ നല്‍കാനാണ് ആലോചന.

വാക്സിന്‍ നല്‍കുന്നവരുടെ വിവരം ശേഖരിക്കുന്നതിനും നിരീക്ഷിക്കുന്നതിനും കോവിഡ് വാക്സിന്‍ ബെനിഫിഷറി മാനേജ്മെന്‍റ് സിസ്റ്റം (സിവിബിഎസ്) എന്ന ഓണ്‍ലൈന്‍ സംവിധാനം കേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....