ബജറ്റ് പ്രഖ്യാപനത്തിനെതിരെ സ്വകാര്യ ബസ് ഉടമകൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച 50 ശതമാനം ത്രൈമാസ നികുതി ഇളവ് സ്വകാര്യ ബസ് മേഖലയ്ക്ക് യാതൊരു പ്രയോജനവും ചെയ്യില്ലെന്ന് വ്യക്തമാക്കി ബസ് ഉടമകൾ സർക്കാരിനെതിരെ രംഗത്ത്. സർക്കാരിന്റേത് വലിയ പ്രഖ്യാപനമായി തോന്നാമെങ്കിലും തങ്ങൾക്ക് ഇതുകൊണ്ട് യാതൊരുവിധ നേട്ടവുമില്ലെന്ന് കൊച്ചിയിൽ ചേർന്ന വാർത്താസമ്മേളനത്തിൽ ബസ് ഉടമകൾ വ്യക്തമാക്കി. സർക്കാരിന്റെ ഇരട്ടത്താപ്പ് നയം കാരണം സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല പൂർണ്ണ തകർച്ചയിലാണെന്നും അവർ ആശങ്ക പ്രകടിപ്പിച്ചു.

സർക്കാർ പ്രഖ്യാപിച്ച 50 ശതമാനം നികുതി ഇളവ് പ്രാബല്യത്തിൽ വന്നാൽ പോലും ഒരു ബസിന്റെ നിത്യേനയുള്ള ചെലവിൽ നിന്നും കേവലം 106.50 രൂപ മുതൽ 142.50 രൂപ വരെ മാത്രമാണ് കുറയുന്നത്. കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾ കാരണം ഒരു ദിവസം 1,000 രൂപ മുതൽ 6,000 രൂപ വരെ വലിയ നഷ്ടമാണ് സ്വകാര്യ ബസുകൾക്ക് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ എങ്ങനെ മുന്നോട്ട് പോകുമെന്നറിയില്ല. പ്രതിസന്ധി രൂക്ഷമായതിനാൽ വരും ദിവസങ്ങളിൽ, കൃത്യമായി പറഞ്ഞാൽ ജൂൺ 30ഓടെ നിരവധി ബസുകളുടെ സർവീസ് പൂർണ്ണമായി നിർത്താനുള്ള ആലോചനയിലാണ് ഉടമകൾ.

കെഎസ്ആർടിസി ഇല്ലാത്ത റൂട്ടുകളിൽ മാത്രമാണ് നിലവിൽ സ്വകാര്യ ബസുകൾക്ക് നേരിയ രീതിയിലെങ്കിലും പിടിച്ചുനിൽക്കാൻ സാധിക്കുന്നത്. കെഎസ്ആർടിസിക്ക് നൽകുന്നതുപോലെ കൃത്യമായ തുക സർക്കാർ സബ്‌സിഡിയായി നൽകാൻ തയ്യാറാണെങ്കിൽ സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യ യാത്ര നൽകാൻ തങ്ങൾ തയ്യാറാണെന്ന് ഉടമകൾ പ്രഖ്യാപിച്ചു. ഈ വിഷയങ്ങളിലെ തങ്ങളുടെ ആശങ്കകൾ പലതവണ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് അറിയിച്ചതാണെങ്കിലും യാതൊരുവിധ പരിഗണനയും ലഭിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തി. സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ സർക്കാർ ഒട്ടും തയ്യാറാകുന്നില്ലെന്നാണ് ഉടമകളുടെ പ്രധാന ആക്ഷേപം.

ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറാകുന്നില്ല, വിദ്യാർത്ഥികളുടെ കൺസെൻഷൻ നിരക്കുകളിൽ മാറ്റം വരുത്തുന്നില്ല, കൂടാതെ ഇന്ധനവില വർദ്ധനവിന് ആശ്വാസമായി ഡീസൽ സബ്‌സിഡി പ്രഖ്യാപിക്കാനും സർക്കാർ തയ്യാറായിട്ടില്ല. ഈ അവഗണനകൾ തുടർന്നാൽ സ്വകാര്യ ബസ് മേഖല പൂർണ്ണമായി ഇല്ലാതാകും. എങ്കിലും നിലവിലെ സാഹചര്യത്തിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് ഒരു സമര പ്രഖ്യാപനത്തിനില്ലെന്നും ബസ് ഉടമകൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റേഷന്‍ കട അവധി നബിദിനമായ ഓഗസ്റ്റ് 25 ന് റേഷന്‍ കടകള്‍ നിയന്ത്രിത...

കഠിനാധ്വാനത്തിന് പിന്നിലെ സന്തോഷം പങ്കുവെച്ച് സ്വിഗ്ഗി ഡെലിവറി ബോയ്; പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകിയുള്ള വീഡിയോ...

0
ബംഗാൾ: ഭക്ഷണ വിതരണം നടത്തി കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് കുടുംബത്തിന്...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

ആറന്മുളയ്ക്ക് അബിൻ വർക്കി എം.എൽ.എയുടെ ഓണസമ്മാനം : 6000 കിറ്റുകൾ വിതരണം ചെയ്തു

0
പത്തനംതിട്ട : പ്രളയബാധിതർക്ക് കൈത്താങ്ങുമായി ആറന്മുള എം.എൽ.എ അഡ്വ.അബിൻ വർക്കി കോടിയാട്ട്‌....