കൊവിഡ് ഭീതിക്കിടെ നഷ്ടത്തിലോടി സ്വകാര്യ ബസ്സുകൾ ; സര്‍വ്വീസ് വെട്ടിക്കുറക്കുന്നു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ കനത്ത നിയന്ത്രണങ്ങൾ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതോടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ് സംസ്ഥാനത്തെ സ്വകാര്യ ബസ് സര്‍വ്വീസുകൾ. ആളുകളില്ലെന്ന് മാത്രമല്ല പ്രതിദിന നഷ്ടം കണക്കാക്കിയാൽ ബസ്സുകൾ നിരത്തിലിറക്കാൻ പോലും പാടുപെടുകയാണെന്നാണ് ബസ്സ് ഉടമകൾ പറയുന്നത്. 1200ലധികം ബസുകൾ ഓടിയിരുന്ന കണ്ണൂർ ജില്ലയിൽ 25 ശതമാനം ബസുകളും സർവ്വീസ് നിർത്തി. ദിവസവും വലിയ നഷ്ടം സഹിച്ചാണ് പല ബസുകളും സർവ്വീസ് നടത്തുന്നത്.

ശരാശരി ഒമ്പതിനായിരം രൂപ കളക്ഷൻ കിട്ടിയിരുന്ന ബസുകളിൽ ഇപ്പോൾ വരുമാനം നാലായിരവും അയ്യായിരവും. ഡീസലടിക്കാനും കൂലി കൊടുക്കാനുംകാശില്ലാതായതോടെ ഇരുപത്തിയഞ്ച് ശതമാനം സർവ്വീസുകളും നിർത്തി. കൂലി പകുതിയാക്കിയും സർവ്വീസ് വെട്ടിക്കുറച്ചുമാണ് പല ബസ് സർവ്വീസുകളും പിടിച്ചുനിൽക്കുന്നത്. സ്വകാര്യബസുകൾക്ക് സർക്കാർ പ്രഖ്യാപിച്ച നികുതിയിളവ് നഷ്ടത്തിന്‍റെ ആഘാതം കുറക്കുമെന്ന പ്രതീക്ഷയിലാണ് ബസ് ഉടമകളും തൊഴിലാളികളും ഇപ്പോൾ പിടിച്ച് നിൽക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...