പ്രതിരോധപ്രവര്‍ത്തകര്‍ക്ക് നന്ദി ; നാളെ വൈകിട്ട് അഞ്ചുമണിക്ക് സൈറണ്‍ മുഴങ്ങും

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: കോവി‍ഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നതിനുള്ള സമയസൂചകമായി നാളെ വൈകിട്ട് അഞ്ചുമണിക്ക് സൈറണ്‍ മുഴക്കും.  തദ്ദേശസ്ഥാപനങ്ങള്‍, പോലീസ്, ഫയര്‍ഫോഴ്സ്, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക്   ഇതിനുള്ള നിര്‍ദേശം നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി.

രാജ്യത്ത് ഇതുവരെ 271 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 15,701 പേരുടെ സാംപിളുകള്‍ പരിശോധിച്ചു. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ രോഗബാധിതരുടെയെണ്ണം 63 ആയി. കര്‍ണാടകയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൂടി വൈറസ് ബാധ കണ്ടെത്തി ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെയെണ്ണം 18 ആയി. രാജസ്ഥാനിലും ഗുജറാത്തിലും ആറ് പേര്‍ക്ക് വീതം കോവിഡ് സ്ഥിരീകരിച്ചു. ബംഗാളില്‍ സ്കോട്ട് ലന്റില്‍ നിന്ന് തിരിച്ചെത്തിയ യുവതിക്ക് വൈറസ് ബാധ കണ്ടെത്തി. മാര്‍ച്ച് 13ന് ഡല്‍ഹിയില്‍ നിന്ന് തെലങ്കാനയിലേക്ക് സമ്പര്‍ക് ക്രാന്തി എക്സ്‌ പ്രസ്സില്‍ സഞ്ചരിച്ച എട്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മുന്‍കരുതല്‍ നടപടിയായി രാഷ്ട്രപതിയുടെ സന്ദര്‍ശനാനുമതികള്‍ റദ്ദാക്കി. റോമില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ എയര്‍ ഇന്ത്യയുടെ പ്രത്യേക  വിമാനം പുറപ്പെട്ടു. ഉസ്ബെക്കിസ്ഥാനില്‍ കുടുങ്ങിയ 121 ഇന്ത്യക്കാരെ പ്രത്യേക വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുവന്നു. വിദേശത്ത് നിന്നെത്തുന്നവര്‍ പതിന്നാല് ദിവസം നിര്‍ബന്ധമായും ക്വാറന്റീനില്‍ കഴിയണമെന്ന് ഐസിഎംആര്‍ നിര്‍ദേശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...