പത്തനംതിട്ട ജില്ലയില്‍ ബുധനാഴ്ച സ്വകാര്യ ബസുകള്‍ പണിമുടക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജൂലൈ 8 ബുധനാഴ്ച ജില്ലയിലെ സ്വകാര്യ ബസുകള്‍ പണിമുടക്കും. കെ.എസ്.ആര്‍.റ്റി.സി യിലെ പ്രിയദര്‍ശിനി സൗജന്യയാത്ര മൂലം സ്വകാര്യ ബസ് മേഖല വലിയ തകര്‍ച്ച നേരിടുകയാണ്. പദ്ധതി നടപ്പാക്കി മൂന്നാഴ്ച പിന്നിടുമ്പോഴും സര്‍ക്കാര്‍ ഇതുവരെ പ്രതിസന്ധിക്ക് അയവ് വരുത്താത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നതെന്ന് ബസുടമകള്‍ അറിയിച്ചു. പണിമുടക്കിന്റെ ഭാഗമായി ബസുടമകളും ജീവനക്കാരും പത്തനംതിട്ട കളക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. രാവിലെ 10 മണിക്ക് നഗരസഭാ സ്വകാര്യ ബസ് സ്റ്റാന്‍റില്‍ നിന്നും മാര്‍ച്ച് ആരംഭിക്കും.

പണിമുടക്കുമായി ബന്ധപ്പെട്ട് സംയുക്ത ട്രേഡ് യൂണിയനുകളുടെയും ബസ് ഉടമ സംഘടനകളുടെയും ആലോചന യോഗം  പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ലാലു മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നിരുന്നു. പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയ ശേഷം സ്ത്രീകള്‍ സ്വകാര്യ ബസില്‍ കയറാതെ വന്നതോടെ മൂവായിരം രൂപയുടെ വരുമാന നഷ്ടമാണ് ജില്ലയിലെ ഓരോ സ്വകാര്യ ബസ്സിനും പ്രതിദിനം ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന്  ബസുടമകള്‍ പറയുന്നു. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയാതെ വന്നതോടെ ബസ് ഉടമകള്‍ തന്നെ കണ്ടക്ടറും ഡ്രൈവറുമായി ജോലി ചെയ്യേണ്ടി വന്ന സാഹചര്യവും സംജാതമായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...