ആത്മഹത്യ ചെയ്യാന്‍ പന്തളം വലിയ പാലത്തില്‍ നിന്നും നദിയിലേക്ക് ചാടി : മധ്യവയസ്കനെ നാട്ടുകാര്‍ രക്ഷപെടുത്തി

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം വലിയ പാലത്തില്‍ നിന്നും നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച മധ്യ വയസ്കനെ നാട്ടുകാരുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപെടുത്തി. രാവിലെ 11 മണിയോടെയാണ് പന്തളം കുരമ്പാല സ്വദേശി ആല്‍ത്തറ വീട്ടില്‍ രവി (57) പന്തളം വലിയ പാലത്തില്‍ നിന്നും നദിയിലേക്ക് ചാടിയത്. വാഹനത്തിലെത്തിയ ഇയാള്‍ പാലത്തില്‍ വാഹനം നിര്‍ത്തിയിട്ട ശേഷം നദിയിലേക്ക് ചാടുകയായിരുന്നു. നദിയില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നതിനാല്‍ ഇയാള്‍ നദിയുടെ മധ്യഭാഗത്ത് കൂടി ഒഴുകി പോവുകയും ചെയ്തു.

രവി നദിയിലേക്ക് ചാടുന്നതും ഒഴുകി പോകുന്നതും കണ്ട നാട്ടുകാരില്‍ ചിലര്‍ നിലവിളിച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ ദീപു, വിനീഷ്, ശങ്കര്‍ എന്നീ യുവാക്കള്‍ മറ്റൊന്നും ആലോചിക്കാതെ നദിയിലേക്ക് എടുത്ത് ചാടുകയും ഇയാളെ രക്ഷപെടുത്തി കരയില്‍ എത്തിക്കുകയുമായിരുന്നു. കയത്തിന്റെ ഭാഗത്തേക്ക് രവി ഒഴുകി പോകാതിരുന്നതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ യുവാക്കള്‍ക്ക് സാധിച്ചു. പിന്നീട് പന്തളം പോലീസില്‍ നാട്ടുകാര്‍ വിവരം ധരിപ്പിക്കുകയും സ്ഥലത്തെത്തിയ പോലീസ് രവിയെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. കടുത്ത മാനസിക വിഷമത്തെ തുടര്‍ന്നാണ് താന്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്നും രവി പോലീസിനോട് പറഞ്ഞു. ഇയാള്‍ പാലത്തില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം പോലീസ് സ്ഥലത്ത് നിന്നും മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...