പത്തനംതിട്ട : ഓൾ കേരള ബസ്സ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ ധർണ്ണ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടൽ ശ്രീകുമാർ ഉൽഘാടനം ചെയ്തു. ഡീസൽ വില വർദ്ധനവു പിൻവലിക്കുക, സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കുക, യാത്ര നിരക്ക് വർധിപ്പിക്കുക, ഡീസലിനു സബ്സിഡി നൽകുക, വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു സമരം.
ജില്ലാ പ്രസിഡന്റ് വേണു കെ നായർ, ജനറൽ സെക്രട്ടറി ഷാ ഗ്ലോബൽ, സുനിൽ നിലാംബരി, സജീർ, ഹുസൈൻ, അർജ്ജുനൻ, തുടങ്ങിയവർ പങ്കെടുത്തു.