കോന്നി : സർക്കാർ ബ്ലഡ് ബാഗ് നിർമാണ യൂണിറ്റ് കമ്പനി ആരംഭിക്കുന്നതിന് റവന്യു വകുപ്പ് വഴി ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡിന് കൈമാറിയ ഭൂമിയിൽ സ്വകാര്യ വ്യക്തികൾ കയ്യേറി റോഡ് വെട്ടി. കോന്നി മെഡിക്കൽ കോളേജിലെക്ക് പോകുന്ന റോഡിലെ മുപ്പതിയഞ്ചാം നമ്പർ ബ്ലോക്കിൽപെട്ട ഭൂമിയിൽ ആണ് ഈ കഴിഞ്ഞ അർദ്ധ രാത്രി ചില സ്വകാര്യ വ്യക്തികൾ കയ്യേറി റോഡ് വെട്ടിയത്.2015ലാണ് കോന്നി മെഡിക്കൽ കോളേജ് നിർമ്മാണ കമ്പനി കരാറുകാർ ആയ എച്ച് എൽ എൽ ന് 4.78 ഏക്കർ ഭൂമി രക്തബാഗ് നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നതിനായി വിട്ടു നൽകുന്നത്.
ഇത് സംബന്ധിച്ച് കമ്പനി അധികൃതർ കോന്നി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് കോന്നി പോലീസ് കേസ് എടുത്തു. എന്നാൽ റോഡ് കെട്ടി അടക്കുവാൻ കമ്പനി അധികൃതർ എത്തിയപ്പോൾ സ്ത്രീകൾ അടക്കം എതിർപ്പുമായി രംഗത്ത് വന്നത് വാക്കേറ്റത്തിന് ഇടയാക്കി. കോന്നി തഹൽസീദർ ബിനു രാജ് റ്റി, എച്ച് എൽ എൽ യൂണിറ്റ് ചീഫ് മുകുന്ദ എന്നിവരും നാട്ടുകാരും ചർച്ച നടത്തിയെങ്കിലും വഴങ്ങിയില്ല. പിന്നീട് പോലീസ് സംരക്ഷണയിൽ വഴി കെട്ടി അടക്കുകയായിരുന്നു.