സർക്കാർ ബ്ലഡ് ബാഗ് നിർമാണ യൂണിറ്റ് കമ്പനി ആരംഭിക്കുന്നതിന് കൈമാറിയ ഭൂമിയിൽ സ്വകാര്യ വ്യക്തികൾ കയ്യേറി റോഡ് വെട്ടി

For full experience, Download our mobile application:
Get it on Google Play

കോന്നി : സർക്കാർ ബ്ലഡ് ബാഗ് നിർമാണ യൂണിറ്റ് കമ്പനി ആരംഭിക്കുന്നതിന് റവന്യു വകുപ്പ് വഴി ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡിന് കൈമാറിയ ഭൂമിയിൽ സ്വകാര്യ വ്യക്തികൾ കയ്യേറി റോഡ് വെട്ടി. കോന്നി മെഡിക്കൽ കോളേജിലെക്ക്‌ പോകുന്ന റോഡിലെ മുപ്പതിയഞ്ചാം നമ്പർ ബ്ലോക്കിൽപെട്ട ഭൂമിയിൽ ആണ് ഈ കഴിഞ്ഞ അർദ്ധ രാത്രി ചില സ്വകാര്യ വ്യക്തികൾ കയ്യേറി റോഡ് വെട്ടിയത്.2015ലാണ് കോന്നി മെഡിക്കൽ കോളേജ് നിർമ്മാണ കമ്പനി കരാറുകാർ ആയ എച്ച് എൽ എൽ ന് 4.78 ഏക്കർ ഭൂമി രക്തബാഗ് നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നതിനായി വിട്ടു നൽകുന്നത്.

ഇത് സംബന്ധിച്ച് കമ്പനി അധികൃതർ കോന്നി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് കോന്നി പോലീസ് കേസ് എടുത്തു. എന്നാൽ റോഡ് കെട്ടി അടക്കുവാൻ കമ്പനി അധികൃതർ എത്തിയപ്പോൾ സ്ത്രീകൾ അടക്കം എതിർപ്പുമായി രംഗത്ത് വന്നത് വാക്കേറ്റത്തിന് ഇടയാക്കി. കോന്നി തഹൽസീദർ ബിനു രാജ് റ്റി, എച്ച് എൽ എൽ യൂണിറ്റ് ചീഫ് മുകുന്ദ എന്നിവരും നാട്ടുകാരും ചർച്ച നടത്തിയെങ്കിലും വഴങ്ങിയില്ല. പിന്നീട് പോലീസ് സംരക്ഷണയിൽ വഴി കെട്ടി അടക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം...

ചരിത്രത്തിൽ ആദ്യം ; ഡിവൈഎഫ്ഐ വനിതാ പ്രസിഡന്റ് സ്ഥാനത്തേക്ക് ചിന്താ ജെറോം ; എം....

0
തൃശൂർ : ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോം തിരഞ്ഞെടുക്കപ്പെട്ടു. ഡിവൈഎഫ്ഐയുടെ...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച് ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ

0
തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച് ഇഡിയെ...