വർക്കലയിൽ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സ്വകാര്യ റിസോർട്ട് ജീവനക്കാർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വർക്കലയിൽ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സ്വകാര്യ റിസോർട്ട് ജീവനക്കാർ അറസ്റ്റിൽ. ഇടുക്കി ഏലപ്പാറ സ്വദേശി ജിജോ, വർക്കല സ്വദേശി ബിജിത്ത്, നെയ്യാർ ഡാം സ്വദേശി പ്രവീൺ എന്നിവരെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്. വർക്കലയിലെ സ്കൈ ലാർക്ക് റിസോർട്ടിലെ ജീവനക്കാരാണ് അറസ്റ്റിലായവർ. ഇന്ന് പുലർച്ചെ മേൽവെട്ടൂർ ജംഗ്ഷനിൽ എത്തിയ യാത്രക്കാരെ പ്രതികൾ സംഘം ചേര്‍ന്ന് ഉപദ്രവിക്കുന്നത് അറിഞ്ഞ് തടയാനെത്തിയ കൺട്രോൾ റൂം സംഘത്തിന് നേരെയാണ് അതിക്രമം നടന്നത്. പ്രതികൾ പോലീസ് ഉദ്യോഗസ്ഥരുടെ മുഖത്ത് ഇടിക്കുകയുണ്ടായി.

സുജിത്ത് എന്ന പോലീസുദ്യോഗസ്ഥന്‍റെ മൂക്കിനും ചുണ്ടിനും പരിക്ക്പറ്റുകയും രക്തം വാർന്നു പോവുകയും ചെയ്തു. ഉദ്യോഗസ്ഥന് ചെവിക്കും കവിളെല്ലിനും പരിക്ക് പറ്റിയതായും ആശുപത്രി അധികൃതർ അറിയിച്ചു. ആക്രമണത്തിനിടയിൽ പ്രതികൾ പോലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോം വലിച്ചു കീറുകയും ഫോൺ പിടിച്ചു വാങ്ങി എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു. ആക്രമണ വിവരം അറിഞ്ഞ് സംഭവസ്ഥലത്തേക്ക് കൂടുതൽ പോലീസ് സംഘം എത്തി പ്രതികളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...