ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ സ്വകാര്യ വീഡിയോകൾ ചോർത്തുമെന്ന് ഭീഷണി സന്ദേശം ; ആളെ അറിയാമെന്ന് കിച്ച സുധീപ്

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: കന്നഡ സൂപ്പർ താരം കിച്ച സുധീപ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിന് ഭീഷണിക്കത്ത് ലഭിച്ചത് കർണ്ണാടകയിൽ വലിയ വാർത്തയായിരുന്നു. വധിക്കുമെന്നും താരത്തിന്റെ സ്വകാര്യ വീഡിയോകൾ പുറത്തുവിടുമെന്നുമായിരുന്നു ഭീഷണി. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ചെത്തിയിരിക്കുകയാണ് താരം. സിനിമാ മേഖലയിലുള്ള ഒരാളാണ തനിക്ക് ഭീഷണി സന്ദേശം അയച്ചതെന്നും ഇതിന് തക്ക മറുപടി നൽകുമെന്നും സുധീപ് പറഞ്ഞു. സംഭവത്തിൽ പുട്ടനെഹള്ളി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

‘എനിക്ക് ഒരു ഭീഷണി കത്ത് ലഭിച്ചു, അത് അയച്ചത് ആരാണെന്ന് എനിക്കറിയാം, അത് സിനിമാ മേഖലയിലെ ഒരാളുടെതാണ്, അവർക്ക് തക്കതായ മറുപടി ഞാൻ നൽകും. എന്റെ ദുഷ്‌കരമായ സമയങ്ങളിൽ എന്റെ കൂടെ നിന്നവർക്ക് വേണ്ടി ഞാൻ പ്രവർത്തിക്കും’ അദ്ദേഹം ബംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു. കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്‌ക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് സുധീപ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം ലിജു

0
കോട്ടയം: കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ...

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ എട്ട് മലയാളികളെ കാണാതായെന്ന് നോര്‍ക്ക റൂട്ട്‌സ്

0
തിരുവനന്തപുരം: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ എട്ട് മലയാളികളെ കാണാതായെന്ന് നോര്‍ക്ക റൂട്ട്‌സ്....