സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച പ്രിയാ മധുവിന്റെ സംസ്കാരം നടന്നു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ഇടയാറന്മുള വിളക്കുമാടം കൊട്ടാരത്തിന് സമീപം സ്കൂട്ടറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച കിഴക്കനോ തറ ആശ്രമത്തിങ്കൽ വീട്ടിൽ പ്രിയാ മധുവിന്റെ സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ 11 ന് വമ്പിച്ച ജനാവലിയുടെ സാന്നിദ്ധ്യത്തിൽ വീട്ടുവളപ്പിൽ നടന്നു. കഴിഞ്ഞ ദിവസം ആറന്മുളയിൽ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം ഭർത്താവ് മധുവിന്റെയും മകൾ അപർണ്ണയ്ക്കുമൊപ്പം ബൈക്കിൽ ഓതറയിലേക്ക് മടങ്ങുമ്പോൾ എതിരെ വന്ന സ്കൂട്ടർ ഇടിച്ച് റോഡിലേക്ക് വീണ പ്രിയ മധുവിന്റെ ദേഹത്തേക്ക് പിന്നാലെ വന്ന കാർ കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്ക് പറ്റിയ ഇവരെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരുക്കേറ്റ ഭർത്താവ് മധുവും മകൾ അപർണ്ണയും കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് തിങ്കളാഴ്ചയാണ് മടങ്ങിയെത്തിയത്. അപകടത്തിൽ ആറന്മുള പോലീസ് കേസെടുത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...

മോൻസൺ കേസിൽ ബന്ധം ; പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിൽ വിവേചനമെന്ന് ഹൈക്കോടതി

0
കൊച്ചി : മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ടെന്നതിന്റെ പേരിൽ...