തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് : എഎൻ രാധാകൃഷ്ണന് കെട്ടിവെക്കാനുള്ള തുക നൽകിയത് ഓർത്തഡോക്സ് മെത്രാപോലീത്ത

For full experience, Download our mobile application:
Get it on Google Play

എറണാകുളം : തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ക്രൈസ്തവ വിഭാഗത്തിന്റെ വോട്ട് തങ്ങള്‍ക്ക് ലഭിക്കുമെന്ന ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് ശുഭ സൂചന. ബിജെപി സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക നല്‍കി അഹമ്മദാബാദ് ഓര്‍ത്തഡോക്സ് ഭദ്രാസന മെത്രാപോലീത്ത ഡോ ഗീവര്‍ഗീസ് മാര്‍ യൂലിയോസ്. സഭയുടെ ആശങ്ക ഉപതെരഞ്ഞെടുപ്പില്‍ വോട്ടായി മാറുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.

തൃക്കാക്കരയില്‍ ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും ചര്‍ച്ചാ വിഷയമാകുമെന്ന് നേരത്തെ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പില്‍ പരമാവധി ക്രൈസ്ത വോട്ടുകള്‍ സമാഹരിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഉപതെരഞ്ഞെടുപ്പില്‍ ഇന്ധന വില വര്‍ദ്ധന ബിജെപിയ്ക്ക് തിരിച്ചടിയായി മാറില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചിട്ടും കെ റെയില്‍ വരാതെ തടഞ്ഞു നിര്‍ത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ബിജെപിയ്ക്ക് ഗുണം ചെയ്യുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാഫിക് നിയമലംഘനം : സ്ഥിരം പ്രശ്‌നക്കാരെ കണ്ടെത്താൻ പോലീസ് ; സഹായത്തിന് എഐ

0
തിരുവനന്തപുരം : അപകടങ്ങൾക്കുകാരണക്കാരായ സ്ഥിരം ട്രാഫിക് നിയമലംഘകരെ എ.ഐ. സഹായത്തോടെ കുടുക്കാനൊരുങ്ങി...

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...