പീരുമേട് : കാഴ്ചപരിമിതിയെ തോല്പിച്ച് പ്രിയ മോൾ വിസ്മയമായി. ഇക്കഴിഞ്ഞ സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത മൂന്നിനത്തിലും എഗ്രേഡ് നേടിയാണ് താരമായത്. ഏഴാം ക്ലാസു വരെ കാഞ്ഞിരപ്പള്ളി അസിസി സെപഷ്യൽ സ്കൂളിലും തുടർന്ന് അച്ചാമ്മ മെമോറിയൽസ്കുളിലുമാണ് പഠനം നടത്തിയത്. പത്താം തരം 87 % മാർക്കോടെയാണ് പാസായി ഇപ്പോൾ തിരുവല്ല തിരുമൂലപുരം ബാലിക മoത്തിൽ +2 വിന് പഠിക്കുന്ന പ്രിയക്ക് സ്പെഷ്യൽ ബി.എഡ് എടുത്ത് അധ്യാപികയാകാനാണ് മോഹം. 95% കാഴ്ചശക്തിയില്ലാത്ത പ്രിയ പഠനത്തോടൊപ്പം വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. കഥപറച്ചിൽ, കഥാരചന, കവിത രചന, പ്രസംഗം, ലളിത ഗാനം കൂടാതെ മുത്തുകൾ ഉപയോഗിച്ചുള്ള ആഭരണ നിർമാണം, കുട്ടനെയ്ത് എന്നിവയിൽ മികവ് തെളിയിച്ചിട്ടുണ്ട്.
അകകണ്ണിലെ കാഴ്ചയാൽ പരിമിതികളെ മറി കടന്ന് സംഗീതം ഇഷ്ടപെടുന്ന പ്രിയക്ക് കീബോർഡ്, വയലിൻ എന്നിവ പഠിക്കാൻ ആഗ്രഹം ഉണ്ട്. കപ്യുട്ടറിനെ സ്നേഹിക്കുന്ന പ്രിയ മോൾക്ക് ലോട്ടറി വിൽപനക്കാരനായ പിതാവിൻ്റെ വരുമാനം കൊണ്ട് ലാപ്ടോപ്പ് വാങ്ങാനാവില്ലന്ന ദുഃഖം ഉള്ളിലൊതുക്കുന്നു. വ്യത്യസ്ത കഴിവുകൾ പരിഗണിച്ച് പ്രിയക്ക് കൽക്കട്ട ആസ്ഥാനമായ യുണിവേഴ്സൽ റിക്കാർഡ് ഫോറത്തിൻ്റെ വണ്ടർ ഗേൾ വിഭാഗത്തിൽ യു.ആർ.ബി ഗ്ലോബൽ അവാർഡിനായി തെരഞ്ഞെടുക്കപെട്ടു. പീരുമേട് തോട്ട പുരയിൽ കുളം കണ്ടത്തിൽ മാത്യു ആഷ ദമ്പതികളുടെ ഇളയ മകളാണ് പ്രിയ.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























