വിവാദങ്ങള്‍ ആവശ്യമില്ല ; പ്രിയ വ‍ര്‍ഗീസിനെ നിയമിക്കുന്നതില്‍ അന്തിമ പരിശോധന പൂര്‍ത്തിയായിട്ടില്ല : വി.സി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കണ്ണൂര്‍ യൂണിവേഴ്സ്റ്റിയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വ‍ര്‍ഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നിയമിക്കുന്നതില്‍ അന്തിമ പരിശോധന പൂര്‍ത്തിയായിട്ടില്ലെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല വിസി ഗോപിനാഥ് രവീന്ദ്രന്‍. പ്രിയ വര്‍ഗീസിന്റെ യോഗ്യത സംബന്ധിച്ച്‌ നിയമോപദേശം തേടിയിട്ടുണ്ടെന്നും താന്‍ വിസിയായി വന്നതിന് ശേഷം കണ്ണൂര്‍ സര്‍വകലാശാലയില്‍ ഒരു പിന്‍വാതില്‍ നിയമനവും നടന്നിട്ടില്ലെന്നും ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.

പ്രിയക്ക് ഒന്നാം റാങ്ക് എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകളോട് പ്രതികരിക്കാനില്ലെന്നും പറഞ്ഞ വിസി, ഉദ്യോഗാര്‍ത്ഥികളെ ഭര്‍ത്താവിന്‍റെ പേരിലല്ല പരിഗണിക്കേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു. അധ്യാപന രംഗത്ത് 27 വര്‍ഷമായി തുടരുന്ന എസ്ബി കോളേജ് എച്ച്‌ ഒ ഡി ജോസഫ് സ്കറിയയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മലയാളം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ പ്രിയയ്ക്കാണ് യൂണിവേഴ്സിറ്റി ഒന്നാം റാങ്ക് നല്‍കിയത്. എന്നാല്‍ ഇതിനോട് പ്രതികരിക്കാനില്ലെന്നായിരുന്നു ഇന്ന് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലറുടെ പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...