പ്രിയ വര്‍ഗീസ് വിവാദത്തില്‍ വിശദീകരണവുമായി സര്‍വകലാശാല

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : പ്രിയ വര്‍ഗീസിനെ സര്‍വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രൊഫസറായി നിയമിച്ച സംഭവത്തില്‍ വിശദീകരണവുമായി കണ്ണൂര്‍ സര്‍വകലാശാല. ഫാക്കല്‍റ്റി വികസനത്തിനായി ചെലവഴിക്കുന്ന സമയവും അക്കാദമിക് തസ്തികകളില്‍ ഡെപ്യൂട്ടേഷനില്‍ ചെലവഴിച്ച കാലയളവും അധ്യാപന അനുഭവമായി കണക്കാക്കാം. ഇക്കാര്യത്തില്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സിലില്‍ നിന്നും അഡ്വക്കേറ്റ് ജനറലില്‍ നിന്നും നിയമോപദേശം ലഭിച്ചിട്ടുണ്ട്. ഗവേഷണ സ്കോര്‍ ഉയര്‍ന്നത് കൊണ്ട് മാത്രം സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കരുതെന്ന് കണ്ണൂര്‍ സര്‍വകലാശാല വ്യക്തമാക്കി.

പ്രിയ വര്‍ഗീസിനേക്കാള്‍ ഉയര്‍ന്ന ഗവേഷണ സ്കോറുള്ള ഒരാളെ അവഗണിച്ചുവെന്ന വാദത്തില്‍ കഴമ്പില്ലെന്ന് സര്‍വകലാശാല വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പ്രിയക്ക് വേണ്ടത്ര അധ്യാപന പരിചയം ഇല്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം ഗവേഷണ സ്കോറും പുറത്തുവന്നതിന് പിന്നാലെയാണ് സര്‍വകലാശാലയുടെ വിശദീകരണം. 156 സ്കോര്‍ പോയിന്‍റുകള്‍ മാത്രമുള്ള പ്രിയ വര്‍ഗീസിന് ഒന്നാം റാങ്കും 651 മാര്‍ക്ക് നേടിയ ചങ്ങനാശേരി എസ്ബി കോളേജിലെ അദ്ധ്യാപിക ജോസഫ് സ്കറിയയ്ക്ക് രണ്ടാം റാങ്കും 645 സ്കോര്‍ പോയിന്‍റുള്ള മലയാളം യൂണിവേഴ്സിറ്റി അദ്ധ്യാപിക സി ഗണേഷ് മൂന്നാം റാങ്കും നേടി. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ആറ് അപേക്ഷകരാണ് ഉണ്ടായിരുന്നത്. ആറുപേരെയും ഇന്‍റര്‍വ്യൂവിന് ക്ഷണിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...