ആവേശം തീർക്കാൻ പ്രിയങ്ക ഗാന്ധിയും രാഹുലും വീണ്ടും വയനാട്ടിൽ

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി : തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിയും വീണ്ടും വയനാട്ടിലെത്തി. മാനന്തവാടിയിലെ മേരിമാത കോളേജ് ഗ്രൗണ്ടിൽ രണ്ട് ഹെലികോപ്ടറുകളിലായാണ് ഇരുവരുമെത്തിയത്. മാനന്തവാടി ഗാന്ധിപാർക്കിൽ ആദ്യ പൊതുപരിപാടി ഉണ്ടാകും. മാനന്തവാടിയിലേയും മുക്കത്തേയും പൊതുപരിപാടിയില്‍ പങ്കെടുത്ത ശേഷം രാഹുല്‍ ഗാന്ധി ഇന്ന് മടങ്ങും. രണ്ട് ദിവസത്തെ പ്രചാരണ പരിപാടികള്‍ക്കായാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തുന്നത്. മണ്ഡലത്തിലെ കോര്‍ണര്‍ യോഗങ്ങളില്‍ പ്രിയങ്ക പങ്കെടുത്തേക്കും.

തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണ പരിപാടികള്‍ ശക്തമാക്കിയിരിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍. മണ്ഡലത്തിലെ ഗോത്രവര്‍ഗ ഊരുകള്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യാ ഹരിദാസ്. നവംബര്‍ ഏഴിന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നവ്യാ ഹരിദാസിന് പിന്തുണയറിയിച്ച് വയനാട്ടിലെത്തും. മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നവ്യാ ഹരിദാസിനൊപ്പം പ്രചാരണത്തിനെത്തിയേക്കും. അതേസമയം പ്രിയങ്ക ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. നവംബര്‍ ആറിന് സ്ഥാനാര്‍ത്ഥിയായ സത്യന്‍ മൊകേരിക്ക് വേണ്ടി പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ഡലത്തിലെത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ ; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍...