ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ വധത്തെ അപലപിച്ച് പ്രിയങ്ക ഗാന്ധി എംപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ വധത്തെ അപലപിച്ച് പ്രിയങ്ക ഗാന്ധി എംപി. എന്തുതന്നെ കാരണം പറഞ്ഞാലും ഒരു പരമാധികാര രാഷ്ട്രത്തിന്റെ നേതാവിനെ കരുതിക്കൂട്ടി കൊലപ്പെടുത്തിയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പ്രിയങ്ക ഗാന്ധി സമൂഹമാധ്യമ പോസ്റ്റില്‍ പറഞ്ഞു. എന്നാല്‍, ഇറാന്റെയോ ആയത്തുല്ല അലി ഖാംനഈയുടെയോ പേര് പരാമര്‍ശിക്കാതെയാണ് പ്രസ്താവന.’ജനാധിപത്യ ലോകത്തിന്റെ നേതാക്കളെന്നു വിളിക്കപ്പെടുന്നവര്‍ ഒരു പരമാധികാര രാഷ്ട്രത്തിന്റെ നേതാവിനെ കരുതിക്കൂട്ടി കൊലപ്പെടുത്തിയതും നിരപരാധികളായ അനേകം ജനങ്ങളെ കൊന്നൊടുക്കുന്നതും എന്തുതന്നെ കാരണം പറഞ്ഞാലും അങ്ങേയറ്റം അപലപനീയമാണ്.

നിരവധി രാജ്യങ്ങള്‍ ഇപ്പോള്‍ സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കപ്പെട്ടിരിക്കുന്നു എന്നത് ദാരുണമാണ്. ലോകത്തിന് സമാധാനമാണ് ആവശ്യം. അനാവശ്യ യുദ്ധങ്ങളല്ല. ‘കണ്ണിന് കണ്ണ് എന്ന നയം ലോകത്തെ മുഴുവന്‍ അന്ധരാക്കും’ എന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ നേതാക്കള്‍ ഓര്‍ക്കുന്നത് നല്ലതാണ്. നെതന്യാഹുവിന്റെയും ട്രംപിന്റെയും മുന്നില്‍ തലകുനിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സംഘര്‍ഷം ബാധിച്ച രാജ്യങ്ങളില്‍ നിന്നും എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ -പ്രിയങ്ക പോസ്റ്റില്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...

റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം ; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം...

0
തൃശൂര്‍: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട...

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...