മോദി അഹങ്കാരി, ഭീരു : പ്രിയങ്ക ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ദില്ലി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി അഹങ്കാരിയും ഭീരുവുമാണ്. ഇത് പറഞ്ഞതിന് തനിക്കെതിരെ കേസെടുക്കാനും പ്രിയങ്ക മോദിയെ വെല്ലുവിളിച്ചു. അഹങ്കാരിയായ രാജാവിന് ജനം മറുപടി നല്‍കുമെന്ന് പറഞ്ഞ പ്രിയങ്ക, സത്യം ജയിക്കാനായി രാഹുലിനൊപ്പം പോരാടൂ എന്നും ആഹ്വാനം ചെയ്തു.

മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും അദാനിയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. ഒരാളെ മാത്രം രക്ഷിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം ഈ നിലയിലേക്ക് ഇറങ്ങിയതെന്നും അവര്‍ പറഞ്ഞു. തന്റെ കുടുംബത്തിനെതിരെ മറ്റ് നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ പ്രിയങ്ക ഗാന്ധി പരാമര്‍ശിച്ചു. ഇതിലൊന്നും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും അവര്‍ ആരോപിക്കുന്നു. പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ അന്ത്യയാത്ര ഓര്‍മിച്ച പ്രിയങ്ക ഗാന്ധി, രക്തസാക്ഷിയുടെ മകനെയാണ് രാജ്യദ്രോഹി എന്ന് വിളിക്കുന്നതെന്ന് കുറ്റപ്പെടുത്തി. പിതാവിന്റെ വിലാപയാത്രയുടെ മുന്നില്‍ രാഹുല്‍ ഗാന്ധി നടന്നത് 32 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ആ രക്തസാക്ഷിയായ പിതാവിനെ അവര്‍ പല തവണ പാര്‍ലമെന്റില്‍ അവര്‍ അപമാനിച്ചു. ബിജെപിയുടെ കേന്ദ്രമന്ത്രി ആ രക്തസാക്ഷിയുടെ ഭാര്യയെയും അപമാനിച്ചെന്നും പ്രിയങ്ക വിമര്‍ശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിലും അടുത്ത മേഖലയിലും കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ് ; 18 വിമാനങ്ങൾ റദ്ദാക്കി

0
ന്യൂഡൽഹി : ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ...

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം: വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2...

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...