ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ കുടിയേറ്റക്കാര്‍ക്ക് ഏര്‍പ്പാടാക്കിയ ബസുകള്‍ തിരിച്ചുവിളിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി. ബസുകള്‍ക്ക് അനുമതി നല്‍കി 24 മണിക്കൂര്‍ കാത്തിരുന്ന ശേഷമാണ് പ്രിയങ്ക ബസുകള്‍ തിരിച്ചുവിളിച്ചത്. അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്ന് നിരവധി ബസുകളാണ് യു.പിയുമായുള്ള അതിര്‍ത്തിയില്‍ രാവിലെ മുതല്‍ കാത്തുകിടന്നിരുന്നത്.
‘വൈകിട്ട് 4 മണിക്ക് ബസുകള്‍ ലഭ്യമാക്കി 24 മണിക്കൂറാകും. നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ ചെയ്യുക. ഞങ്ങള്‍ക്ക് അനുമതി നല്‍കുക. ബസുകളില്‍ ബിജെപി പതാകകളും സ്റ്റിക്കറുകളും ഉപയോഗിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അതു ചെയ്യാം. ബസുകള്‍ ഓടാന്‍ അനുവദിക്കുക. അല്ലാത്തപക്ഷം അവ തിരിച്ചയയ്ക്കും. പക്ഷേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണവും സഹായങ്ങളും നല്‍കുന്നതു തുടരും’ പ്രിയങ്ക മാധ്യമങ്ങള്‍ക്ക് നല്‍കിയ വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.