ലോക് ഡൗണില്‍ ബാല്യകാല സുഹൃത്തിന് അഭയം നല്‍കി ; യുവാവിന് ഭാര്യയെ നഷ്ടമായെങ്കിലും മക്കളെ തിരികെ കിട്ടി

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ:  ലോക്ഡൗണില്‍ ബാല്യകാല സുഹൃത്തിന് അഭയം നല്‍കിയ യുവാവിന് ഭാര്യയെ നഷ്ടമായെങ്കിലും മക്കളെ തിരികെ കിട്ടി. സുഹൃത്തിന്റെ ഭാര്യയും മക്കളുമായി കടന്ന മൂന്നാര്‍ സ്വദേശി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ പോലീസ് സ്റ്റേഷനിലെത്തി. സുഹൃത്തിന്റെ ഭാര്യയെയും മക്കളെയും സ്റ്റേഷനില്‍ ഹാജരാക്കിയെങ്കിലും മക്കളെ ഭര്‍ത്താവിനെ തിരികെ ഏല്‍പ്പിച്ച ഭാര്യ മൂന്നാര്‍ സ്വദേശിക്കൊപ്പം പോയി. എന്നാല്‍ ഇവര്‍ കൊണ്ടുപോയ സ്വര്‍ണാഭരണങ്ങളും കാറും തിരികെ നല്‍കാതെയാണ് മൂന്നാര്‍ സ്വദേശിയായ കാമുകനൊപ്പം വീട്ടമ്മ പോയത്.

ലോക് ഡൗണ്‍ പ്രഖ്യാപിച്ച തൊട്ടടുത്ത ദിവസം എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവ് മൂന്നാറിലേക്കു പോകുന്നതിനായി സ്വകാര്യ വാഹനത്തില്‍ മൂവാറ്റുപുഴയിലെത്തിയത്. തുടര്‍ന്ന് വാഹനമൊന്നും കിട്ടാതെ കുടുങ്ങിയപ്പോള്‍ മൂന്നാറിലുള്ള ബന്ധുക്കളെ വിളിച്ചു കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് മൂന്നാറില്‍ നിന്ന് മൂവാറ്റുപുഴയിലേക്കു കുടിയേറിയ ഇയാളുടെ ബാല്യകാല സുഹൃത്തിന്റെ വിവരങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് ഫോണ്‍ നമ്പര്‍ കണ്ടുപിടിച്ചു വിളിച്ചതോടെ സുഹൃത്ത് കാറുമായെത്തി വീട്ടിലേക്കു കൊണ്ടുപോകുകയായിരുന്നു.

ലോക്ഡൗണ്‍ ഇളവു പ്രഖ്യാപിക്കുന്നതു വരെയുള്ള ഒന്നര മാസത്തോളം ഇയാള്‍ സുഹൃത്തിന്റെ വീട്ടില്‍ കഴിഞ്ഞു. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും മൂന്നാറിലേക്കു പോകാന്‍ സൗകര്യമൊരുക്കിയിട്ടും ഇയാള്‍ പോകാന്‍ തയ്യാറായില്ല. ഇതിനിടെ സുഹൃത്തിന്റെ ഭാര്യയുമായി ഇയാള്‍ അടുപ്പം സ്ഥാപിച്ചിരുന്നു. സുഹൃത്ത് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ഇയാള്‍ മൂന്നാറിലേക്കു മടങ്ങി.

ദിവസങ്ങള്‍ക്കുള്ളില്‍ സുഹൃത്തിന്റെ ഭാര്യയെയും രണ്ടു കുട്ടികളെയും ഇയാള്‍ മൂവാറ്റുപുഴയിലെത്തി കടത്തിക്കൊണ്ടു പോകുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സ്റ്റേഷനിലെത്തിയ ഗൃഹനാഥന്‍ ഭാര്യയെയും മക്കളെയും എങ്ങിനെയും കണ്ടെത്തി നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മക്കളെയെങ്കിലും വിട്ടുകിട്ടണമെന്ന ഇയാളുടെ അപേക്ഷയെ തുടര്‍ന്നാണ് പോലീസ് അന്വേഷണമാരംഭിച്ചത്. നിര്‍ധന കുടുംബാംഗമായ യുവതിയെ മൂവാറ്റുപുഴ സ്വദേശി പ്രണയിച്ചു വിവാഹം കഴിച്ചതാണ്. യുവതിയുടെ പ്രണയം വീണ്ടും തളിരിട്ടതോടെ ഭര്‍ത്താവും മക്കളും വേണ്ടെന്നായി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിആർപിഎഫ് ക്യാമ്പിൽ വെടിവെപ്പ് ; എഎസ്ഐ രണ്ട് ജവാന്മാരെ വെടിവെച്ചു കൊന്നു

0
ഗുവാഹത്തി: അസമിൽ സിആർപിഎഫ് ജവാൻ സഹപ്രവർത്തകരായ രണ്ടുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ സ്വയം...

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

0
വയനാട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലും ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

പ്രളയ ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി തിരുവല്ല മർച്ചന്റ്സ് അസോസിയേഷൻ

0
തിരുവല്ല : മിന്നൽ പ്രളയത്തിൽ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായവുമായി തിരുവല്ല മർച്ചന്റ്സ്...

ഇടമണ്‍ നോര്‍ത്ത് വൈസ് മെന്‍ ക്ലബ്ബ് : ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ സ്ഥാനാരോഹണം നടന്നു

0
റാന്നി : ഇടമണ്‍ വൈസ് മെന്‍ ഇന്റര്‍നാഷണല്‍ സെന്‍ട്രല്‍ ട്രാവന്‍കൂര്‍ റീജിയണല്‍ സോണ്‍...