‘സീറോ’ ടിക്കറ്റ് കളയല്ലേ ; കെ.എസ്.ആർ.ടി.സി യാത്രക്കാർക്ക് സമ്മാന പദ്ധതിയുമായി സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി ബസുകളിൽ ലഭിക്കുന്ന സൗജന്യ യാത്ര ഇനി യാത്രയിൽ മാത്രം ഒതുങ്ങിയേക്കില്ല. ‘സീറോ’ ടിക്കറ്റുകൾ നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾക്ക് അർഹമാക്കുന്ന പുതിയ പദ്ധതിയാണ് ഗതാഗത വകുപ്പ് ആലോചിക്കുന്നത്. ഇതോടെ സൗജന്യ യാത്രയ്ക്കായി ലഭിക്കുന്ന ടിക്കറ്റുകൾ സൂക്ഷിച്ചുവയ്ക്കാൻ യാത്രക്കാർക്ക് മറ്റൊരു കാരണവും ലഭിക്കുകയാണ്. ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ ടിക്കറ്റുകൾ കളയാതെ സൂക്ഷിക്കണമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ നിർദ്ദേശിച്ചതിന് പിന്നിലും ഈ ആശയമാണെന്നാണ് വിവരം. ടിക്കറ്റിലെ നമ്പറുകൾ അടിസ്ഥാനമാക്കി നറുക്കെടുപ്പ് നടത്തി സമ്മാനങ്ങൾ നൽകുന്ന രീതിയാണ് പരിഗണനയിലുള്ളത്.

അതേസമയം പദ്ധതിയിലൂടെ കെ.എസ്.ആർ.ടി.സിക്ക് അധിക വരുമാനം കണ്ടെത്താനും ശ്രമമുണ്ട്. നിലവിൽ ഒരു ടിക്കറ്റ് അച്ചടിക്കാൻ ടിക്കറ്റ് മെഷീനിലെ പേപ്പർ റോൾ ഉൾപ്പെടെ ഏകദേശം 13 പൈസ ചിലവാകുന്നുണ്ട്. ഈ ചെലവ് നികത്തുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനുമായി ടിക്കറ്റിന്റെ പിൻഭാഗത്ത് പരസ്യങ്ങൾ അച്ചടിക്കാനാണ് തീരുമാനം. പരസ്യദാതാക്കൾ തന്നെയായിരിക്കും സമ്മാന പദ്ധതിക്ക് സ്പോൺസർമാരാകുക എന്ന തരത്തിലാണ് ആലോചന. ടിക്കറ്റുകൾ യാത്രക്കാർ സൂക്ഷിച്ചുവയ്ക്കുന്നതിലൂടെ പരസ്യങ്ങളും വീടുകളിലേക്ക് എത്തുമെന്നതിനാൽ ഇത് പരസ്യദാതാക്കൾക്കും പ്രയോജനകരമാകും. ഇതിനായി കെ.എസ്.ആർ.ടി.സി ഉടൻ ടെൻഡർ നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. സൗജന്യ യാത്രയെ കൂടുതൽ ആകർഷകമാക്കുന്നതിനൊപ്പം കെ.എസ്.ആർ.ടി.സിക്ക് അധിക വരുമാനം കണ്ടെത്താനും ലക്ഷ്യമിട്ടുള്ള നീക്കമായാണ് പുതിയ സമ്മാന പദ്ധതി വിലയിരുത്തപ്പെടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായെന്ന് പരാതി

0
കോഴിക്കോട്: ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി...

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....

നേപ്പാളിൽ പ്രളയദുരന്തം ; 157 മരണം ; 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ഓളം പേരെ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...