കേതൻ കൊലക്കേസിൽ പുതിയ വെളിപ്പെടുത്തൽ ; സിയയും ചേതനും നേരത്തെ വിവാഹിതരായെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

പൂനെ: വ്യവസായി കേതന്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേതനുമായുള്ള വിവാഹനിശ്ചയത്തിന് ശേഷം സിയ ഗോയല്‍ തന്റെ കാമുകന്‍ ചേതന്‍ ചൗധരിയെ രഹസ്യമായി വിവാഹം കഴിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.നാല് മാസം മുമ്പ് സിയയും ചേതനും ഒരു പ്രാദേശിക രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് രഹസ്യമായി വിവാഹം കഴിച്ചുവെന്ന വാദം പൂനെ റൂറല്‍ പൊലീസ് ഇപ്പോള്‍ പരിശോധിച്ചു വരികയാണ്. ഈ വിവാഹത്തിന് സാക്ഷികളായി ഒപ്പിട്ടെന്ന് പറയപ്പെടുന്ന സിയയുടെ രണ്ട് സുഹൃത്തുക്കളെയും പൊലീസ് നിരീക്ഷിച്ചു വരികയാണ്.

വിവാഹ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ലഭ്യമായിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.മഹാരാഷ്ട്രയിലെ കോട്ടയില്‍ ട്രെക്കിംഗിനിടെ കേതന്‍ വിശാല്‍ അഗര്‍വാൾ മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. യുവാവിനെ കൊലപ്പെടുത്തിയത് പ്രതിശ്രുത വധുവാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...