ഹോം നഴ്‌സിംഗ് മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ : പബ്ലിക് ഹിയറിംഗ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തിലെ ഹോം നഴ്‌സിംഗ് മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനായി ഫെബ്രുവരി നാലിന് രാവിലെ 10ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഹാളില്‍ വനിതാ കമ്മിഷന്‍ സംഘടിപ്പിക്കുന്ന പബ്ലിക് ഹിയറിംഗ് ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി അധ്യക്ഷത വഹിക്കും. വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, മെമ്പര്‍ സെക്രട്ടറി സോണിയ വാഷിംഗ്ടണ്‍, ഡയറക്ടര്‍ ഷാജി സുഗുണന്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ അബ്ദുള്‍ ബാരി, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ്. ശ്രീകുമാര്‍, പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന എന്നിവര്‍ സംസാരിക്കും.

കേരളത്തിലെ ഹോം നഴ്‌സിംഗ് മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തിലുള്ള ചര്‍ച്ച ജില്ലാ ലേബര്‍ ഓഫീസര്‍ സനല്‍ എ സലാം നയിക്കും. ഹോം നഴ്സുമാരായി പ്രവര്‍ത്തിക്കുന്ന സഹോദരിമാരുടെ പ്രശ്നങ്ങള്‍ അവരില്‍നിന്ന് നേരിട്ട് മനസിലാക്കുന്നതിനാണ് പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കുന്നത്. പബ്ലിക് ഹിയറിംഗില്‍ ഉരുത്തിരിയുന്ന അഭിപ്രായങ്ങളുടെയും നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രശ്ന പരിഹാരത്തിനുള്ള ശിപാര്‍ശ വനിതാ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിക്കും. ഹോം നഴ്സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പബ്ലിക് ഹിയറിംഗില്‍ പങ്കെടുക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ് രാഷ്ട്രീയത്തിലേക്ക് വന്നത് തമിഴ്നാടിന് തന്നെ വലിയ വിപത്താണെന്നും നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ നടത്തിയ പ്രസംഗത്തിന് മറുപടിയുമായി ഡി.എം.കെ....

അമേരിക്ക-ഇറാൻ പോരാട്ടം കത്തുന്നു; വെല്ലുവിളികൾ അതിജീവിക്കാൻ ട്രംപിന് മുന്നിലുള്ളത് മൂന്ന് ബദൽ മാർഗ്ഗങ്ങൾ

0
വാഷിങ്ടണ്‍/ തെഹ്‌റാന്‍: ഇറാനെതിരെയുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 'പോരാട്ടം' ഇനിയും...

അണ്ണാഡിഎംകെ എംഎൽഎമാർ രാജിവച്ച മണ്ഡലങ്ങള്‍ ; ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

0
ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാഡിഎംകെ എംഎൽഎമാർ രാജിവച്ച 2 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്...

ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു

0
ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു....