24.9 C
Pathanāmthitta
Monday, February 6, 2023 10:23 pm
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

കോടികളുടെ ഉൽപ്പാദന നഷ്ടം ; അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് പ്ലാന്റേഷൻ വർക്കേഴ്സ് കോൺഗ്രസ് ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റി

കൊടുമൺ : കോടികളുടെ ഉൽപ്പാദനനഷ്ടം. അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് പ്ലാന്റേഷൻ വർക്കേഴ്സ് കോൺഗ്രസ് ഐഎന്‍ടിയുസി ജില്ലാ കമ്മറ്റി. പൊതുമേഖലാ സ്ഥാപനമായ പ്ലാന്റേഷൻ കോർപ്പറേഷന്‍റെ കൊടുമൺ , ചന്ദനപ്പള്ളി എന്നീ എസ്റ്റേറ്റുകളിലെ 32000ൽപ്പരം റബ്ബർ മരങ്ങൾ കഴിഞ്ഞ ഒരു വർഷക്കാലമായി ടാപ്പിംഗ് നടത്താതെ ഇട്ടിരിക്കുകയാണ്. ഒരു വർഷം ടാപ്പിംഗ് നടത്താതത് മൂലമുള്ള ഉൽപ്പാദനനഷ്ടം തന്നെ ഒന്നര കോടിയിൽ പരം വരുമെന്നാണ് വിലയിരുത്തൽ. നിലവിൽ ടാപ്പിംഗ് നടത്താതത് മൂലമുള്ള വരുമാന നഷ്ടത്തിന് പുറമേ ഒരു വർഷക്കാലത്തിനുള്ളിൽ സ്ളോട്ടർ ടാപ്പിംഗിനും റബ്ബർ മരങ്ങൾ മുറിച്ച് മാറ്റുന്നതിന് വേണ്ടിയുള്ള നടപടികളുമായാണ് മാനേജ്മെന്റ് മുന്നോട്ട് പോകുന്നത്.

ll
bis-new-up
KUTTA-UPLO
previous arrow
next arrow

നിയന്ത്രിയ കമഴ്ത്തിവെട്ടിന് ശേഷം രണ്ട് വർഷത്തേക്ക് സ്വകാര്യ കോൺട്രാക്ടര്‍ന്മാർക്ക് സ്ളോട്ടർ ടാപ്പിംഗിനായി ടെൻഡർ ചെയ്തു നൽകുന്നത് മൂലം ലക്ഷക്കണക്കിന് രൂപ വരുമാനമായി ലഭിച്ചിരുന്നു. എന്നാല്‍ പുതിയ കോർപ്പറേഷൻ മാനേജ്മെന്‍റ്വന്നതിന് ശേഷമാണ് ഈ പുതിയ ടെൻഡർ നടപടി കൈക്കൊണ്ടത്. കോടികളുടെ ഉൽപ്പാദന നഷ്ടം വന്ന സാഹചര്യത്തില്‍ അടിയന്തിരമായി അന്വേഷണം നടത്തണമെന്ന് പ്ലാന്റേഷൻ വർക്കേഴ്സ് കോൺഗ്രസ് ഐഎന്‍ടിയുസി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് കൊടുമൺ ജി ഗോപിനാഥൻ നായരുടെ അദ്ധ്യക്ഷതയിൽ പി മോഹൻ രാജ്, അങ്ങാടിക്കൽ വിജയകുമാർ, ആർ സുകുമാരൻ നായർ, സജി കെ സൈമൺ, ജി കെ പിള്ള, പി കെ മുരളി എന്നിവർ സംസാരിച്ചു.

self

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

bis-new-up
dif
Alankar
WhatsAppImage2022-07-31at72836PM
previous arrow
next arrow
KUTTA-UPLO
WhatsAppImage2022-07-31at73432PM
Advertisment
ll

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow