Thursday, November 30, 2023 4:21 am

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരം ആസൂത്രിതമെന്ന് അടൂർ ഗോപാലകൃഷ്ണൻ

കോട്ടയം : കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥികൾ നടത്തുന്ന സമരം ആസൂത്രിതമെന്ന് അടൂർ ഗോപാലകൃഷ്ണൻ. ചില തല്പര കക്ഷികൾ വിദ്യാർത്ഥികളെ കരുക്കളാക്കി പ്രവർത്തിക്കുകയാണെന്ന് അടൂർ ആരോപിച്ചു. പുതിയ ഡയറക്ടറെ ചുമതലപ്പെടുത്തിയ ശേഷമാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ അടിസ്ഥാന സൗകര്യങ്ങളുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ കോട്ടയം കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായ ശങ്കർ മോഹന്‍റെ ജാതി വിവേചനത്തിനെതിരെയാണ് വിദ്യാർത്ഥികൾ സമരം നടത്തുന്നത്. വിഷയത്തിൽ സർക്കാർ ഉന്നതതല സമിതിയെ അന്വേഷണത്തിന് നിയോഗിച്ചിരിക്കുകയാണ്.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

തിയേറ്റർ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ഹയർ സെക്കൻഡറി വിജയം അടിസ്ഥാന യോഗ്യതയാക്കിയുള്ള പ്രവേശന രീതിയും കുത്തഴിഞ്ഞ നടത്തിപ്പും ആദ്യ ആറ് വർഷം ഇൻസ്റ്റിറ്റ്യൂട്ടിനെ വലച്ചിരുന്നുവെന്നാണ് അടൂർ പറയുന്നത്. വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയതിന് ശേഷമാണ് ചുരുക്കം ചില അധ്യാപകരെ നിയമിച്ചത്. പ്രായോഗിക പരിശീലനത്തിന് ആവശ്യമായ ക്യാമറയോ ശബ്ദലേഖന യന്ത്രങ്ങളോ ലൈറ്റുകളോ ഉണ്ടായിരുന്നില്ല. ഇതെല്ലാം അധ്യയനത്തെ ബാധിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോഴ്സിന്‍റെ മൂന്ന് വർഷം കഴിഞ്ഞിട്ടും പഠനമോ പരിശീലനമോ പൂർത്തിയാക്കാത്ത വിദ്യാർത്ഥികൾ അധ്യയനത്തിന്‍റെ അഭാവത്തിൽ പകൽ ഹോസ്റ്റലുകളിൽ കിടന്ന് ഉറങ്ങുകയായിരുന്നു. 2019 ൽ പുതിയ ഡയറക്ടറെ നിയമിച്ച ശേഷമാണ് ഇൻസ്റ്റിറ്റ്യൂട്ടിന് മികച്ച അടിസ്ഥാന സൗകര്യങ്ങളും ചിട്ടയുമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഇക്കൊല്ലം ആദ്യമായി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഇവിടെ പ്രവേശനം നേടിയതിന് പിന്നാലെയാണ് സമരം ആരംഭിച്ചിരിക്കുന്നത്. ഉന്നതതല സമിതിയെ അന്വേഷണത്തിന് നിയോഗിച്ചിരിക്കെ, ഇത് സംബന്ധിച്ച മറ്റു വിശദാംശങ്ങളിലേയ്ക്ക് കടക്കുന്നില്ലെന്നും അടൂർ പറഞ്ഞു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുന്നു ; ജില്ലകൾക്ക് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം

0
തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് കേസുകളിലെ നേരിയ വർധനയുടെ പശ്ചാത്തലത്തിൽ ജില്ലകൾക്ക്...

പമ്പ- നിലയ്ക്കൽ എന്നിവിടങ്ങളിൽ ക്യൂ സംവിധാനം ഏർപ്പെടുത്തി

0
പത്തനംതിട്ട :  ശബരിമല തീർഥാടനത്തോടനുബന്ധിച്ചു കെ എസ് ആർ ടി സി...

കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരായ കേസ് ; കടുത്ത നടപടികൾ ഡിസംബർ 14 വരെ...

0
കൊച്ചി: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നടത്തിയ പരാമർശത്തിൽ...

സർക്കാരിനും കണ്ണൂർ വിസിക്കും നിര്‍ണായകം, വിസി പുനർനിയമനത്തിനെതിരായ ഹ‍ർജിയിൽ വിധി നാളെ

0
കണ്ണൂർ: വിസി പുനർനിയമനത്തിന് എതിരായ ഹർജികളിൽ സുപ്രീം കോടതി നാളെ വിധി...