ഗുണ്ടാ ആക്രമണം : ബേക്കറിയിലെ കേക്കുകൾ നശിപ്പിച്ചു , 46,300 രൂപയും ഫോണുകളും സംഘം കവർന്നു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കടയുടമയെയും ജീവനക്കാരനെയും ആക്രമിച്ച് മോഷണം. കൊല്ലം കുണ്ടറ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന ബേക്കറിയിലാണ് 12 അംഗ സംഘം ആക്രമണം നടത്തിയത്. കടയുടമ സന്തോഷ് കുമാർ, കടയിലെ ജീവനക്കാരനായ നേപ്പാള്‍ സ്വദേശി നരേന്ദ്രപാല്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കടയിലുണ്ടായിരുന്ന 46300 രൂപയും രണ്ട് മൊബൈല്‍ ഫോണുകളും സംഘം തട്ടിയെടുത്തു. കോഴിക്കോട് പിഎഫ്ഐ നേതാക്കളുടെ വീടുകളിലും ബന്ധു വീടുകളിലും എൻഐഎ റെയ്ഡ് കഴിഞ്ഞ ദിവസം രാത്രി ബേക്കറി അടയ്ക്കാൻ തുടങ്ങുമ്പോഴാണ് സംഭവം. അസഭ്യവര്‍ഷവുമായി കടയിലേക്ക് കയറിയ സംഘം സന്തോഷ് കുമാറിനെയും ജീവനക്കാരനെയും മർദിക്കുകയായിരുന്നു.

ആയുധങ്ങൾ ഉപയോഗിച്ചാണ് സന്തോഷിനെ ആക്രമിച്ചത്. തടയാൻ ശ്രമിക്കുന്നതിനിടെയാണ് നരേന്ദ്രപാലിനെ സംഘം മർദിച്ചത്. സന്തോഷ് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. സന്തോഷിന്‍റെ പുതിയ കാറും കടയും കടയിലുണ്ടായിരുന്ന കേക്കുകളും മറ്റും തല്ലിത്തകര്‍ത്തു. ഒരുലക്ഷത്തിലധികം രൂപയുടെ നാശമുണ്ടാക്കിയശേഷമാണ് ഗുണ്ടകള്‍ മടങ്ങിയത്. സന്തോഷ്‌കുമാര്‍ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

മയക്കുമരുന്ന് ഉപയോഗിക്കുന്ന സംഘത്തിൽ പലരും സ്‌കൂള്‍ കുട്ടികളാണെന്നാണ് റിപ്പോർട്ട്. സംഘം ചേര്‍ന്ന് ആക്രമിക്കുകയും പണം പിടിച്ചു വാങ്ങുകയും ചെയ്യുന്നത് ഇവര്‍ പതിവാക്കിയതായി നാട്ടുകാര്‍ പറയുന്നു. ക്രിസ്തുമസ് ദിവസം രാത്രിയില്‍ ഇളമ്പള്ളൂര്‍ മുതല്‍ ആശുപത്രി മുക്കുവരെ കടകളില്‍ കയറി അക്രമം നടത്തി. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കുട്ടികളാണെന്നു കണ്ട് പലരും ഇവരുടെ അതിക്രമം സാരമാക്കിയില്ല. വ്യാപാരികള്‍ പോലിസിനെ അറിയിച്ചിട്ടും പോലീസ് തിരിഞ്ഞു നോക്കിയില്ലെന്ന ആരോപണമുണ്ട്.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിജെപി കോര്‍പ്പറേഷനില്‍ അധികാരത്തില്‍ വന്നതിന് ശേഷം തിരുവനന്തപുരം നാറി ; വി ശിവൻകുട്ടി

0
തിരുവനന്തപുരം : വധശ്രമക്കേസില്‍ അറസ്റ്റിലായ തിരുവനന്തപുരം ബിജെപി കൗണ്‍സിലര്‍ സുഗതനെ പുറത്താക്കണമെന്ന്...

ശബരിമല സ്വർണക്കൊള്ള കേസ് : സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണിയിൽ നിയമോപദേശം തേടിയെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ്

0
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി മുറിച്ചുമാറ്റിയ സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണിയിൽ നിയമോപദേശം...

‘എല്ലാ വിഭാഗം കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കണം’ ; കോട്ടയത്ത് ഫാസ്റ്റ്...

0
കോട്ടയം : ബിജെപി പ്രവർത്തകർ കോട്ടയത്ത് ഫാസ്റ്റ് പാസഞ്ചർ ബസ് തടഞ്ഞു....

ഇന്ത്യക്ക് വൻ ആശ്വാസം ; എണ്ണവില കുത്തനെ ഇടിഞ്ഞു

0
ന്യൂഡൽഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്. ജൂലൈയില്‍...