ഫ്‌ളൈറ്റിലെ കയ്യാങ്കളി ; റിപ്പോര്‍ട്ട് തേടി വ്യോമയാന സുരക്ഷാ ഏജന്‍സി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : തായ് എയര്‍വേയ്‌സ് വിമാനത്തില്‍ ഇന്ത്യക്കാരായ യാത്രക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്‍റെ വീഡിയോ വൈറലായതിന് പിന്നാലെ ഇടപെടലുമായി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് ഈ വ്യോമയാന സുരക്ഷാ ഏജന്‍സി തേടിയിട്ടുണ്ട്. വൈറല്‍ വീഡിയോ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ബന്ധപ്പെട്ട ഏജന്‍സിയോട് വിശദാംശങ്ങള്‍ തേടിയിട്ടുണ്ടെന്നും ബിസിഎഎസ് ഡി.ജി സുല്‍ഫിക്കര്‍ ഹസന്‍ വ്യക്തമാക്കി.

ഈ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി നടപടിയെടുക്കാനാണ് അതോറിറ്റിയുടെ തീരുമാനം. ബാങ്കോക്കില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോകുന്ന തായ് സ്‌മൈല്‍ എയര്‍വേയ്‌സ് വിമാനത്തിലായിരുന്നു സംഭവം. ഇന്ത്യക്കാരാ രണ്ട് യാത്രക്കാരുടെ വാക്കുതര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. ഇവരില്‍ ഒരാള്‍ മറ്റൊരാളെ മര്‍ദ്ദിക്കുന്നതും സഹയാത്രക്കാര്‍ ഇടപെടുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാം. യാത്രക്കാരില്‍ ഒരാള്‍ ‘ശാന്തി സേ ബാത്ത്’ (നിശബ്ദമായി ഇരിക്കുക) എന്ന് പറയുന്നത് കേള്‍ക്കാം. മറ്റൊരാള്‍ ‘ഹാത് നീച്ചേ കര്‍’ (കൈ താഴ്ത്തുക) എന്നാണ് മറുപടി നല്‍കിയത്.

പിന്നാലെ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ ഒരാളുടെ സുഹൃത്തുക്കളും പ്രശ്‌നത്തില്‍ ഇടപെട്ടു. തുടര്‍ന്ന് തന്‍റെ കണ്ണട നീക്കം ചെയ്ത ശേഷം മറ്റേ യാത്രക്കാരനെ അടിക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ തിരിച്ചടിച്ചില്ല. സ്വയം പ്രതിരോധിക്കുന്നത് മാത്രമാണ് ദൃശ്യങ്ങളിലുള്ളത്. സംഘര്‍ഷത്തിനിടെ വിമാന ജീവനക്കാര്‍ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ബഹളം അവസാനിപ്പിക്കാന്‍ സഹയാത്രികരും ക്യാബിന്‍ ക്രൂവും ആവശ്യപ്പെട്ടിട്ടും ഇവര്‍ വഴങ്ങിയില്ല. ഒടുവില്‍ ചില ഫ്‌ലൈറ്റ് അറ്റന്‍ഡന്റ്മാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. വിഷയത്തില്‍ തായ് സ്‌മൈല്‍ എയര്‍വേയ്‌സ് ഇതുവരെ പ്രതികരിച്ചിട്ടില്ല. യാത്രക്കാര്‍ക്കെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ചും ഇവര്‍ വിവരം പുറത്തുവിട്ടിട്ടില്ല.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...