പ്രൊഫ. കെ.വി തമ്പി അനുസ്മരണവും മാദ്ധ്യമപ്രവർത്തകൻ സാം ചെമ്പകത്തിലിനെ ആദരിക്കലും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രശസ്ത അദ്ധ്യാപകനും സാഹിത്യക്കാരനും നടനും പത്രപ്രവർത്തകനുമായിരുന്ന പ്രൊഫ കെ.വി തമ്പിയുടെ ഒൻപതാമത് അനുസ്മരണം പ്രൊഫ. കെ.വി തമ്പി സൗഹ്യദ വേദിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ശാന്തി ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയത്തിൽ നടന്നു. സാംസ്കാരിക മേഖലയെ സജീവമാക്കാൻ നിരവധി പ്രവർത്തനങ്ങൾ നടത്തിയ കെ.വി.തമ്പിയുടെ ഓർമ്മകളുമായി സാഹിത്യ, മാദ്ധ്യമ, സുഹൃത്ത് മേഖലയിലെയും പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

പ്രതിഭാ ശേഷിയുണ്ടായിട്ടും അവഗണിക്കപ്പെട്ടവർ സമൂഹത്തിലുണ്ടെന്നും തമ്പിമാഷിനെ പ്പോലെയുള്ളവർ അതിന് ഉദാഹരണമാണ്. ഇതോടനുബന്ധിച്ച് മികച്ച പത്രപ്രവർത്തകനുള്ള ഒന്നാമത്തെ അവാർഡ് കേരള കൗമുദി കൊല്ലം സ്പെഷ്യൽ കറസ്പോണ്ടൻ്റ് സാം ചെമ്പകത്തിലിന് ദി ന്യൂ ഇന്ത്യൻ ഏക്സ്പ്രസ് മുൻ സീനിയർ ജേർണലിസ്റ്റ് ഏ..ജെ ഫിലിപ്പ് നൽകി.

പത്തനംതിട്ട പ്രസ് ക്ലബ് നിയുക്ത ജില്ല പ്രസിഡൻ്റ് സജിത് പരമേശ്വരൻ പ്രൊഫ. കെ.വി തമ്പി അനുസ്മരണം നടത്തി. ചെയർമാൻ ഏ. ഗോകുലേന്ദ്രൻ അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സലിം പി. ചാക്കോ, ഡോ.അനു പടിയറ , റ്റി.എം. ഹമീദ്, തോമസ് ഏബ്രഹാം തെങ്ങുംതറയിൽ, ബെറ്റി ഫിലിപ്പ് , സുനീൽ മാമൻ കൊട്ടുപ്പള്ളിൽ, പ്രീത് ചന്ദനപ്പള്ളി , അഡ്വ .ഷബീർ അഹമ്മദ്, പി. സജീവ്, എം.എച്ച് ഷാജി , ജെയിംസ് ഹോളിഡേ , പി. സക്കീർശാന്തി, അനിൽ കുഴിപതാലിൽ എന്നിവർ അനുസ്മരണം നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി

0
കൊച്ചി: കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ...

സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം

0
പത്തനംതിട്ട : സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം...

ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു

0
പത്തനംതിട്ട : ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി...

ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ...