കെഎസ്‌ആര്‍ടിസി ബസില്‍ യാത്രക്കാരിയുടെ പേഴ്‌സ് മോഷ്ടിച്ചു ; തമിഴ് യുവതികള്‍ റിമാന്‍ഡില്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ബസ് യാത്രയ്ക്കിടെ പഴ്‌സ് മോഷ്ടിച്ച തമിഴ്‌നാട് സ്വദേശികളായ യുവതികളെ പിടികൂടി പോലീസിന് കൈമാറി. ചെട്ടിപ്പാളയം സിയോണ്‍ നഗറില്‍ കസ്തൂരി (24), സിയോണ്‍ നഗറില്‍ കറുമാരി (25 ) എന്നിവരാണ് പിടിയിലായത്. ആലപ്പുഴയില്‍ നിന്നുള്ള കെഎസ്‌ആര്‍ടിസി ബസില്‍ തലവടിയിലേക്ക് വരുകയായിരുന്ന ലതികയുടെ പേഴ്‌സാണ് മോഷ്ടിക്കപ്പെട്ടത്. രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. തലവടിയില്‍ ബസിറങ്ങിയ ശേഷമാണ് പഴ്‌സ് നഷ്ടമായ കാര്യം ലതിക അറിഞ്ഞത്. ഉടന്‍ തന്നെ ഓട്ടോറിക്ഷയില്‍ ലതിക ബസിനെ പിന്തുടര്‍ന്നു. പൊടിയാടി ജങ്ഷനില്‍ ബസ് നിര്‍ത്തിയതോടെ തന്റെ പഴ്‌സ് മോഷണം പോയതായി പറഞ്ഞ് ലതിക ഉള്ളില്‍ കയറി.

ഇതോടെ കസ്തൂരിയും കറുമാരിയും ബസിനുളളില്‍ നിന്നും ഇറങ്ങി രക്ഷപെടാന്‍ ശ്രമിച്ചു. മറ്റു യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും തടഞ്ഞു വെച്ചു. സംഭവമറിഞ്ഞെത്തിയ പുളിക്കീഴ് എസ്‌ഐ കവിരാജും സംഘവും ചേര്‍ന്ന് ഇരുവരെയും സ്‌റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കസ്തൂരിയുടെ ബാഗില്‍ നിന്നും 1300 രൂപ അടങ്ങുന്ന പഴ്‌സ് കണ്ടെത്തി. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കസ്തൂരി സമാനമായ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ വ്യാപക പ്രതിഷേധവുമായി പാലക്കാട്ടെ നെൽകർഷകർ

0
പാലക്കാട്: കർഷക ദിനത്തിലും കണ്ണീർ തോരാതെ പാലക്കാട്ടെ നെൽകർഷകർ. സർക്കാർ സംഭരിച്ച...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥ മാറിമറിയും

0
ദുബായ്: യുഎഇയിൽ കൊടുംചൂട് തുടരുന്നതിനിടെ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റങ്ങൾക്ക്...

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...