രാത്രി 7 ജില്ലകളിൽ ഇടിയോട് കൂടിയ മഴ സാധ്യത ; യെല്ലോ അലർട്ട് തുടരുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ ഏഴ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത. രാത്രി 10 മണിവരെയുള്ള അറിയിപ്പിലാണ് ഇക്കാര്യം പറയുന്നത്.

അടുത്ത 5 ദിവസം കേരളത്തിൽ മഴ ശക്തമായി തുടരുമെന്നും അറിയിച്ചിട്ടുണ്ട്. ഇത് പ്രകാരം അടുത്ത ദിവസങ്ങളിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ ലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് യെല്ലോ ജാഗ്രത തുടരുന്നത്. അതിനിടെ കേരള തീരത്ത് ഇന്നും (06-06-2022), 08-06-2022 മുതൽ 10-06-2022 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും അറിയിപ്പുണ്ട്.

അടുത്ത ജിവസങ്ങളിലെ യെല്ലോ അലർട്ട് ഇപ്രകാരം
07/06/2022: ആലപ്പുഴ,  കോട്ടയം,  എറണാകുളം, ഇടുക്കി,  മലപ്പുറം, കോഴിക്കോട്
08/06/2022: കോട്ടയം,  എറണാകുളം, ഇടുക്കി,  തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്
09/06/2022: എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
10/06/2022: കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട്ടില്‍ കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍

0
തണ്ണിത്തോട് : പത്തനംതിട്ട - തണ്ണിത്തോട് റൂട്ടില്‍ ആരംഭിച്ച കെ.എസ്.ആര്‍.റ്റി.സി പ്രിയദര്‍ശിനി ബസ്...

സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും

0
മലപ്പുറം: സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും. ജോയിന്റ് സെക്രട്ടറി എംടി...

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...