പ്രഫ. ജി രാജശേഖരൻ നായർ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പത്തനംതിട്ട ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായിരുന്ന തിരുവല്ല അഴിയടത്തു ചിറ ഉഷസിൽ പ്രഫ. ജി രാജശേഖരൻനായർ (75) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു വർഷമായി ചികിൽസയിലായിരുന്നു. ബുധനാഴ്ച വൈകീട്ട് 5 മണിയോടെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

പുഷ്പഗിരി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വ്യാഴാഴ്ച വൈകീട്ട് 3ന് തിരുവല്ല സിപിഐഎം ഏരിയാ കമ്മിറ്റി ഓഫീസിൽ കൊണ്ടുവന്ന് പാർട്ടി പതാക പുതപ്പിക്കും. പൊതുദർശനത്തിന് ശേഷം വൈകീട്ട് വീട്ടിലേക്ക് കൊണ്ടു പോകും. സംസ്കാരം വെള്ളിയാഴ്ച 31/12/21 രണ്ടിന് വീട്ടുവളപ്പിൽ നടക്കും.
പരേതരായ നോവലിസ്റ്റ് പയ്യംപള്ളിൽ ഗോപാലപിള്ളയുടെയും ഗൗരിയമ്മയുടെയും മകനാണ്.

മട്ടന്നൂർ, മഞ്ചേരി , ഒറ്റപ്പാലം, വാഴൂർ, തിരുവനന്തപുരം എംജി, പന്തളം, ചങ്ങനാശേരി എന്നീ എൻഎസ്എസ് ഹിന്ദു കോളേജുകളിൽ കെമിസ്ട്രി പ്രഫസറായി സേവനം അനുഷ്ടിച്ചിരുന്നു. സി പി ഐ എം തിരുവല്ല ടൗൺ വെസ്റ്റ് ലോക്കൽ കമ്മറ്റി സെക്രട്ടറി, തിരുവല്ല ഏരിയാ കമ്മറ്റി അംഗം
കണ്ണശ സ്മാരക ട്രസ്റ്റ് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി, നെടുംബം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഗീതാകുമാരി. മക്കൾ: ഡോ.റാണി ആർ.നായർ ( അസി. പ്രഫസർ തുരുത്തിക്കാട് ബി എ എം കോളേജ്). ലക്ഷ്മി മനോജ് (ദുബൈ). മരുമക്കൾ: പരേതനായ ശ്രീകുമാർ, മനോജ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...