പത്തനംതിട്ട : പുതിയ എഴുത്തിനെയും എഴുത്തുകാരെയും എന്നും പ്രോത്സാഹിപ്പിച്ച കവിയായിരുന്നു പ്രൊഫ. കെ.വി. തമ്പിയെന്ന് കവി കെ. രാജഗോപാൽ. കെ.വി. തമ്പി സ്മാരകസമിതി ഏർപ്പെടുത്തിയ കെ.വി. തമ്പി സ്മാരക സാഹിത്യപുരസ്‌കാരം കവി കൃപ അമ്പാടിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കവിതയിൽ പാരമ്പര്യത്തിന്റെയും പെണ്ണെഴുത്തിന്റെയും സ്ഥിരം ചാലുകളെ പൂർണ്ണമായും അപനിർമ്മിച്ചുകൊണ്ട് തന്റേതുമാത്രമായ ഒരു കാവ്യവഴി നിർമ്മിക്കുകയാണ് കൃപ അമ്പാടി ‘പെങ്കുപ്പായം’ എന്ന കവിതാ സമാഹാരത്തിലൂടെ ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സ്മാരകസമിതി വൈസ് പ്രസിഡന്റ് റവ.ഡോ. മാത്യു ഡാനിയേൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു ജോൺ, ട്രഷറർ ജോർജ് ജേക്കബ്, കഥാകൃത്തുക്കളായ ബി. രവികുമാർ, ഉണ്ണികൃഷ്ണൻ കളീക്കൽ, പി. ആർ. രാധാകൃഷ്ണൻ, മാധ്യമപ്രവർത്തകൻ ബിജു കുര്യൻ നിരൂപക ബിനു ജി. തമ്പി, എസ്. ശൈലജ കുമാരി, കടമ്മനിട്ട മഹേഷ്, രാധാകൃഷ്ണൻ, കൃപ അമ്പാടി എന്നിവർ പ്രസംഗിച്ചു.
—-
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
പ്രൊഫ. കെ. വി. തമ്പി സ്മാരകപുരസ്‌കാരം സമ്മാനിച്ചു
RECENT NEWS
Advertisment



























