പ്രൊഫ. കെ.വി തമ്പിയുടെ പന്ത്രണ്ടാമത് അനുസ്മരണം പത്തനംതിട്ട പ്രസ് ക്ലബ് ഹാളിൽ നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രശസ്ത അദ്ധ്യാപകനും സാഹിത്യക്കാരനും നടനും പത്രപ്രവർത്തകനുമായിരുന്ന പ്രൊഫ. കെ.വി തമ്പിയുടെ പന്ത്രണ്ടാമത് അനുസ്മരണം പ്രൊഫ. കെ.വി തമ്പി സൗഹ്യദവേദിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട പ്രസ് ക്ലബ് ഹാളിൽ നടന്നു. സാംസ്കാരിക മേഖലയെ സജീവമാക്കാൻ നിരവധി പ്രവർത്തനങ്ങൾ നടത്തിയ കെ.വി.തമ്പിയുടെ ഓർമ്മകളുമായി സാഹിത്യ, മാദ്ധ്യമ, സുഹൃത്ത് മേഖലയിലെയും പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. പ്രൊഫ. കെ.വി. തമ്പി സൗഹൃദവേദി പ്രസിഡൻ്റ് സണ്ണി മർക്കോസ്
അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. പ്രസിദ്ധ ചലച്ചിത്രകാരൻ എ. മീരാസാഹിബ് പ്രൊഫ. കെ.വി.തമ്പി അനുസ്മരണ പ്രഭാഷണം നടത്തി.

ഇന്ത്യ ടുഡേ മാഗസിൻ അസോസിയേറ്റ് എഡിറ്റർ ജീമോൻ ജേക്കബ് “തമ്പി മാഷും പത്തനംതിട്ടയും” എന്ന വിഷയം അവതരിപ്പിച്ചു. പ്രസ്സ് ക്ലബ് പ്രസിഡൻ്റ് ബിജു കുര്യൻ, കെ.എസ് രാജേശ്വരൻ, സാം ചെമ്പകത്തിൽ, സജിത് പരമേശ്വരൻ, എ.ഗോകുലേന്ദ്രൻ, ടി.എം.ഹമീദ്, സെക്രട്ടറി സലിം പി.ചാക്കോ, ട്രഷറാർ പി. സക്കീർ ശാന്തി, വിനോദ് ഇളകൊള്ളൂർ, എബ്രഹാം തടിയൂർ, കെ.ആർ.കെ.പ്രദീപ്, പി.സജീവ്, റെജി പ്ലാംന്തോട്ടത്തിൽ
തുടങ്ങിയവർ പ്രസംഗിച്ചു. ഇതോടനുബന്ധിച്ച് മികച്ച പത്രപ്രവർത്തകനുള്ള സൗഹൃദവേദി ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച മാധ്യമപ്രവർത്തകനുള്ള നാലാമത് പുരസ്കാരം കേരളകൗമുദി പത്തനംതിട്ട യുണിറ്റിലെ സീനിയർ സബ് എഡിറ്റർ വിനോദ് ഇളകൊള്ളൂരിന് ചലച്ചിത്രകാരൻ എ. മീരാസാഹിബ് നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാരിന് ആശ്വാസം ; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി

0
ന്യൂഡൽഹി : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ...

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം ; വിദഗ്ധമായി തടഞ്ഞ് പോലീസും...

0
കട്ടാങ്ങൽ: രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള...

മാസപ്പടി കേസ് : പിണറായിക്കെതിരായ ഇഡി കത്തിൽ അമ്പരപ്പിക്കുന്ന വിവരങ്ങളുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസ് എടുക്കണം എന്ന് ശുപാർശ...

സഹോദരി പ്രണയിച്ചു വിവാഹംകഴിച്ചയാളെ കൊല്ലാൻ ശ്രമിച്ചു ; പ്രതികൾക്ക് 7 വർഷം തടവ്

0
കണ്ണൂർ: സഹോദരി പ്രണയിച്ച് വിവാഹംകഴിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവതിയുടെ...