പ്രൊഫ. കെ.വി തമ്പി പത്താമത് അനുസ്മരണവും മികച്ച മാധ്യമ പ്രവർത്തകനുള്ള അവാർഡ് ദാനവും നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രശസ്ത അദ്ധ്യാപകനും സാഹിത്യക്കാരനും നടനും പത്രപ്രവർത്തകനുമായിരുന്ന പ്രൊഫ കെ.വി തമ്പിയുടെ പത്താമത് അനുസ്മരണം പ്രൊഫ. കെ.വി തമ്പി സൗഹ്യദ വേദിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട പ്രസ് ക്ലബ് ഹാളിൽ നടന്നു. സാംസ്കാരിക മേഖലയെ സജീവമാക്കാൻ നിരവധി പ്രവർത്തനങ്ങൾ നടത്തിയ കെ.വി.തമ്പിയുടെ ഓർമ്മകളുമായി സാഹിത്യ, മാദ്ധ്യമ, സുഹൃത്ത് മേഖലയിലെയും പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

പ്രതിഭാ ശേഷിയുണ്ടായിട്ടും അവഗണിക്കപ്പെട്ടവർ സമൂഹത്തിലുണ്ടെന്നും തമ്പിമാഷിനെപ്പോലെയുള്ളവർ അതിന് ഉദാഹരണമാണ്. ഇതോടനുബന്ധിച്ച് മികച്ച മാധ്യമ പ്രവർത്തകനുള്ള രണ്ടാമത്തെ അവാർഡ് ദീപിക പത്തനംതിട്ട ബ്യൂറോ ചീഫ്
ബിജു കുര്യന് പത്തനംതിട്ട കാതോലിക്കേറ്റ് പ്രിൻസിപ്പൽ ഡോ. സുനിൽ ജേക്കബ് വിതരണം ചെയ്തു. യുവ സാഹിത്യക്കാരൻ വിനോദ് ഇളകെള്ളൂർ പ്രൊഫ. കെ.വി തമ്പി അനുസ്മരണം നടത്തി.

പത്തനംതിട്ട പ്രസ് ക്ലബ് ജില്ല പ്രസിഡൻ്റ് സജിത് പരമേശ്വരൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.വി.തമ്പി സൗഹൃദ വേദി സെക്രട്ടറി സലിം പി. ചാക്കോ, പ്രസ് ക്ലബ് സെക്രട്ടറി എ.ബിജു, ഡോ.അനു പി.റ്റി, സുനീൽ മാമ്മൻ കൊട്ടുപ്പള്ളിൽ, തോമസ് എബ്രഹാം തെങ്ങുംതറയിൽ, ജി.വിശാഖൻ, ഷാജി മഠത്തിലേത്ത്, റ്റി.എം ഹമീദ്, പി. സക്കീർശാന്തി, പ്രീത് ചന്ദനപ്പള്ളി, അഡ്വ. ഷബീർ അഹമ്മദ്, എം.എച്ച് ഷാജി, പി.കെ. ജേക്കബ്, എസ്.വി പ്രസന്നകുമാർ, ജോൺസൺ പി.ജെ, ജെയിംസ് ഹോളിഡെ, പ്രൊഫ . ഉമ്മൻ പി.എ , കുമാരി ഉമ്മൻ എന്നിവർ അനുസ്മരണം നടത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരം കിളിമാനൂരിൽ നിർത്തിയിട്ടിരുന്ന കാർ ചരക്ക് വാഹനം ഇടിച്ചുതെറിപ്പിച്ചു ; സ്ത്രീയും കുഞ്ഞും രക്ഷപ്പെട്ടത്...

0
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ നിർത്തിയിട്ടിരുന്ന കാർ ചരക്ക് വാഹനം ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ...

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതിൽ അതൃപ്തി ; മന്ത്രി എം ലിജുവും എക്സൈസ്...

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചുള്ള ബജറ്റ് പ്രഖ്യാപനത്തിൽ എക്സൈസ്...

കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ മന്ത്രി സണ്ണി ജോസഫിനെതിരെ ഫ്ലെക്സ് ബോർഡ്

0
കോഴിക്കോട് : മന്ത്രി സണ്ണി ജോസഫിനെതിരെ ഫ്ലെക്സ് ബോർഡ്. കോഴിക്കോട് ജില്ലാ...

വാര്യാപുരം വൈ.എം.എയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ഉന്നത പുരസ്കാര വിതരണവും നടന്നു

0
പത്തനംതിട്ട: വാര്യാപുരം വൈ.എം.എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും ഉന്നത പുരസ്കാര...