പ്രൊഫ. എം കെ സാനുവിന് ഇന്ന് 98-ാം പിറന്നാള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. എം കെ സാനുവിന് ഇന്ന് 98-ാം പിറന്നാള്‍. വിവിധ സംഘടനകള്‍ സംഘടിപ്പിക്കുന്ന ജന്മദിനാഘോഷ പരിപാടികള്‍ ഇന്നു നടക്കും. ശ്രീനാരായണ സേവാസംഘം എറണാകുളം സഹോദരസൗധത്തില്‍ രാവിലെ 10ന് സംഘടിപ്പിച്ചിട്ടുള്ള പിറന്നാളാഘോഷം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ഗോകുലം ഗോപാലന്‍ സാനുവിനെ പൊന്നാടയണിയിക്കും. എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ പകല്‍ 11 ന് സംഘടിപ്പിച്ചിട്ടുള്ള പരിപാടിയില്‍ എം കെ സാനുവിന്റെ പുതിയ പുസ്തകം ‘അന്തിമേഘങ്ങളിലെ വര്‍ണഭേദങ്ങള്‍’ പ്രകാശിപ്പിക്കും. സാനുവിനെക്കുറിച്ച് പ്രൊഫ. എം തോമസ് മാത്യു രചിച്ച ‘ഗുരവേ നമഃ’ പുസ്തകവും പുറത്തിറക്കും. എം കെ സാനു പുരസ്‌കാരസമിതി പകല്‍ 3.30ന് ബിടിഎച്ചില്‍ സംഘടിപ്പിച്ചിട്ടുള്ള ചടങ്ങില്‍ എം കെ സാനു ഗുരുശ്രേഷ്ഠ അധ്യാപക അവാര്‍ഡ്, തൃപ്പൂണിത്തുറ ചോയ്സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റേച്ചല്‍ ഇഗ്നേഷ്യസിന് എം കെ സാനുവും മന്ത്രി പി രാജീവും ചേര്‍ന്ന് സമ്മാനിക്കും. മിനി ബാനര്‍ജിയുടെ മോഹിനിയാട്ടം, ഏലൂര്‍ ബിജുവിന്റെ സോപാന സംഗീതം എന്നിവയും അരങ്ങേറും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി, സെക്യൂരിറ്റി...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...

പോലീസിന്റെ നടപടിക്കെതിരെ അൻസിബ ഹസൻ; ‘സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് അളക്കുന്നത്?’;

0
കൊച്ചി: നടി ലക്ഷ്മിപ്രിയ യൂട്യൂബ് ചാനലിലൂടെ അപമാനിച്ചെന്ന അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന...

വനമേഖലയിൽ നിയമവിരുദ്ധമായി പ്രവേശിച്ചു; സിംഹത്തിന്റെ ആക്രമണത്തിൽ 21കാരന് ദാരുണാന്ത്യം

0
അമ്രേലി: ഗുജറാത്തിലെ അമ്രേലിയില്‍ സിംഹത്തിന്റെ ആക്രമണത്തില്‍ 21 വയസുകാരന്‍ കൊല്ലപ്പെട്ടു. സോഹില്‍...