ട്രെയിനില്‍ മാന്യമല്ലാതെ പെരുമാറുന്ന യാത്രക്കാര്‍ക്ക് പിഴ : സൗദി റെയില്‍വേ

For full experience, Download our mobile application:
Get it on Google Play

റിയാദ്: ട്രെയിനില്‍ മാന്യമല്ലാതെ പെരുമാറുന്ന യാത്രക്കാര്‍ക്ക് പിഴ ചുമത്തുമെന്ന് സൗദി റെയില്‍വേ അറിയിച്ചു. സീറ്റില്‍ കാല്‍ വച്ച് ഇരിക്കുന്നത്, പുകവലി, മറ്റു തരത്തിലുള്ള അനാദരവ് എന്നിവയ്ക്ക് യാത്രക്കാര്‍ക്ക് പിഴ ഒടുക്കേണ്ടി വരുമെന്നാണ് പുതിയ നിയമം. സീറ്റില്‍ കാല്‍ കയറ്റി വെച്ച് ചവിട്ടിയിരിക്കുന്നതോ, പാദം കുത്തിയിരിക്കുകയോ ചെയ്യുന്നതിന് 400 റിയാല്‍ പിഴ ഒടുക്കേണ്ടി വരുമെന്നാണ് നിശ്ചയിച്ചിരിക്കുന്നത്. കയ്യോ കാലോ മറ്റ് ശരീരഭാഗങ്ങളോ ട്രെയിനിന്റെ വാതിലൂടെയോ ജനാലയിലൂടെയൊ പുറത്തിട്ടു യാത്രചെയ്യുന്നതും നിയമ ലംഘനമാണ്. ഇതിന് 400 റിയാല്‍ പിഴയാണ് ശിക്ഷ കിട്ടുന്നത്. സീറ്റുകളില്‍ ബാഗുകളും കെട്ടുകളും സാധനങ്ങളും വച്ചാല്‍ ആദ്യ തവണ 100 റിയാലും രണ്ടാം തവണ 200 റിയാലും പിഴയായി ഈടാക്കും. അധികൃതര്‍ ആവശ്യപ്പെടുമ്പോള്‍ ഐഡന്റിറ്റി കാര്‍ഡ് കാണിക്കാന്‍ വിസമ്മതിച്ചാല്‍ യാത്രക്കാരെ ട്രെയിനില്‍ നിന്ന് പുറത്താക്കും. ഇന്റര്‍സിറ്റി യാത്രകളില്‍ നിന്ന് ഇറങ്ങുമ്പോള്‍ ലംഘനം ബന്ധപ്പെട്ട സ്റ്റേഷനിലെ പൊലീസിന് റഫര്‍ ചെയ്യുകയും ചെയ്യും. ട്രെയിനില്‍ പുകവലി നിരോധനം ലംഘിക്കുന്നവര്‍ക്ക് 200 റിയാല്‍ പിഴയും ഉള്‍പ്പെടുന്നു. ട്രെയിനിലോ സ്റ്റേഷനുകളിലോ റെയില്‍വേ സൗകര്യങ്ങളിലോ ഏതെങ്കിലും തരത്തിലുള്ള സൈക്കിളുകളോ സ്‌കേറ്റുകളോ സ്‌കേറ്റ്‌ബോര്‍ഡുകളോ ഉപയോഗിക്കുന്നതിന് 200 റിയാല്‍ പിഴ ലഭിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...