പരിസ്ഥിതി ലോല മേഖലയിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണം : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംരക്ഷിത വന പ്രദേശങ്ങളുടെ ഒരുകിലോമീറ്റര്‍ പരിധിയിലുള്ള പരിസ്ഥിതി ലോല മേഖലയിലെ സ്ഥാപനങ്ങള്‍ വീടുകള്‍ മറ്റ് നിര്‍മ്മാണങ്ങള്‍ എന്നിവയെക്കുറിച്ച് സംസ്ഥാന റിമോട്ട് സെന്‍സിംഗ് ആന്‍റ് എന്‍വയണ്‍മെന്‍റ് സെന്‍റര്‍ ഉപഗ്രഹ സര്‍വ്വേയിലൂടെ തയ്യാറാക്കിയ റിപ്പോര്‍ട്ട് മലയോര പ്രദേശങ്ങളിലെ ജനങ്ങളില്‍ കടുത്ത ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിച്ചിരിക്കുകയാണെന്നും ഇത് പരിഹരിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ സംസ്ഥാന സര്‍ക്കാരിനോടും ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ സമിതിയോടും ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശങ്ങളിലെ ജനവാസ മേഖലകള്‍ നിര്‍ണ്ണയിക്കുവാന്‍ വിദഗ്ദ്ധ സമിതി നേരിട്ട് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടതിന് പകരം ഗൂഗിള്‍ സര്‍വ്വേയിലൂടെയുള്ള ഇപ്പോഴത്തെ സ്ഥല നിര്‍ണ്ണയം തികച്ചും അപര്യാപ്തവും യഥാര്‍ത്ഥ ജനവാസ മേഖലകളെ ഒഴിവാക്കുന്നതുമാണെന്ന സൂചനകള്‍ വര്‍ഷങ്ങളായി മലയോര മേഖലകളില്‍ കുടിയേറിപ്പാര്‍ക്കുന്ന ജനങ്ങള്‍ക്ക് കുടിയൊഴിയേണ്ട സാഹചര്യം സൃഷ്ടിക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

ജനവാസ മേഖലകള്‍ നിര്‍ണ്ണയിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതി ജനങ്ങളേയും ജനപ്രതിനിധികളേയും കേള്‍ക്കാതെയും രാഷ്ട്രീയ, സാമൂഹ്യ സംഘടനകളുമായി ചര്‍ച്ച നടത്താതെയും സൂപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്നതിനായി ഉണ്ടാക്കുന്ന റിപ്പോര്‍ട്ടുകള്‍ വനമേഖലയോട് അടുത്ത് സ്ഥിതിചെയ്യുന്ന ജനസമൂഹങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ ചൂണ്ടിക്കാട്ടി.

വനമേഖലയുടെ ഒരു കിലോമീറ്ററിനുള്ളിലെ ജനവാസ പ്രദേശങ്ങള്‍ പരിസ്ഥിതി ലോല മാക്കണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശം കുടിയേറ്റ കര്‍ഷകരേയും അവര്‍ നീണ്ട വര്‍ഷങ്ങള്‍ അധ്വാനത്തിലൂടെ നേടിയ സ്ഥാവര-ജംഗമ വസ്തുക്കളേയും ഇല്ലാതാക്കി ദുരിത്തിലേക്ക് നയിക്കുമെന്ന കാര്യം ഗൗരവമായി എടുക്കുവാന്‍ സംസ്ഥാന സര്‍ക്കാരും വനം, റവന്യൂ വകുപ്പുകളും സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ സമിതിയും തയ്യാറായിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ അവ്യക്തമായ ഉപഗ്രഹ സര്‍വ്വേയും അതിലൂടെ ലഭിക്കുന്ന റിപ്പോര്‍ട്ട് സൂപ്രീം കോടതിയില്‍ സമര്‍പ്പിക്കുവാനുമുള്ള നീക്കവുമെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

ജനവാസ മേഖലയിലെ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക് ഉണ്ടായിരിക്കുന്ന ആശങ്ക പരിഹരിച്ച് യാഥാര്‍തഥ്യബോധത്തോടെ ജനവാസപ്രദേശങ്ങളും അവിടങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ ഇപ്പോള്‍ ബഫര്‍ സോണില്‍ ഉള്‍പ്പെട്ടിട്ടുള്ള ജില്ലയിലെ തണ്ണിത്തോട്, ചിറ്റാര്‍, സീതത്തോട്, വടശ്ശേരിക്കര, പെരുനാട്, അരുവാപ്പുലം പഞ്ചായത്ത്, വെച്ചൂച്ചിറ പഞ്ചായത്തിലെ കൊല്ലമുള വില്ലേജ് എന്നിവിടങ്ങളിലെ ജനങ്ങളെ സംഘടിപ്പിച്ച് കോണ്‍ഗ്രസ് ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളുടെ സഹകരണത്തോടെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ സമരി പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഡി.സിസി പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...