നഗരത്തിലെ ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് നൽകാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരത്തിലെ ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് നൽകാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഡിസിസി പ്രസിഡൻറ് പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ പറഞ്ഞു. ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (ഐഎൻടിയുസി) നഗരസഭാതല പ്രവർത്തക യോഗവും തിരിച്ചറിയൽ കാർഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2013ലാണ് അന്നത്തെ യു ഡി എഫ് നഗരസഭ ഭരണ സമിതി നഗരത്തിലെ ഓട്ടോറിക്ഷകൾക്ക് ആദ്യമായി പെർമിറ്റ്‌ നൽകിയത്. അതിനുശേഷം ഇതുവരെയും പെർമിറ്റുകൾ നൽകുകയോ സ്റ്റാന്റുകൾ പുനർ വിനിസിക്കുകയോ ചെയ്തിട്ടില്ല. 11 വർഷമായി പുതിയ ഓട്ടോറിക്ഷകൾ നിരത്തിലിറങ്ങിയിട്ടും പെർമിറ്റ് നൽകാത്തത് കൊണ്ട് പോലീസ്-ഗതാഗത അധികാരികളിൽ നിന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ നിരന്തരം ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് എവിടെയും പെർമിറ്റ് ഉള്ള ഓട്ടോറിക്ഷകൾക്ക് ഓടാൻ സാധിക്കും എന്ന പുതിയ നിയമം വന്നതിനാൽ അടിയന്തിരമായി എല്ലാവർക്കും പെർമിറ്റ് നൽകുവാൻ ജില്ലാ ഭരണകൂടവും നഗരസഭയും തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി അഡ്വ. എ സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് ജെറി മാത്യു സാം, ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡൻറ് പികെ ഇക്ബാൽ, ജില്ലാ സെക്രട്ടറി എ ഫറൂഖ്, മോട്ടോർ തൊഴിലാളി ഫെഡറേഷൻ നിയോജകമണ്ഡലം പ്രസിഡൻറ് അബ്ദുൽ ഷുക്കൂർ ,മണ്ഡലം പ്രസിഡൻറ് ഹാരിസ് വെട്ടിപ്പുറം ,സെബി മഞ്ഞനിക്കര, ജേക്കബ് സാമൂവൽ, കൺവീനർമാരായ യൂസഫ് വലംചുഴി, വിജയൻ, പ്രേംകുമാർ,രാജീവ്‌, എന്നിവർ പ്രസംഗിച്ചു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...