പോത്തൻകോട് : ബസ് ടെർമിനലിൽ അനധികൃത മദ്യവില്പന നടത്തിയ ശൗചാലയ നടത്തിപ്പുകാരനെ പോലീസ് പിടികൂടി. കണിയാർകോണം നവാസ് മൻസിലിൽ നൗഷാദി (41) നെയാണ് പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശൗചാലയത്തിൽ നിന്നും അനധികൃത മദ്യം പിടികൂടിയത്.
നിരോധിത പുകയില ഉൽപന്നങ്ങളും ഇവിടെ നിന്നും പിടിച്ചെടുത്തു. ബസ് കാത്തിരിപ്പ് കേന്ദ്രം കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധ ശല്യമുണ്ടെന്ന പരാതിയുമുണ്ട്. പോത്തൻകോട് എസ്.എച്ച്.ഒ. ശ്യാമിന്റെ നേതൃത്വത്തിൽ എസ്.ഐ. വിനോദ് വിക്രമാദിത്യൻ, സുനിൽകുമാർ, എ.എസ്.ഐ. ഗോപകുമാർ, രാജയ്യൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.