പദ്ധതിയെല്ലാം പാളി ; കോലറയാറിൽ വീണ്ടും മാലിന്യം നിറയുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കോലറയാറിൽ വീണ്ടും മാലിന്യം നിറയുന്നു. നീരൊഴുക്ക് നിലച്ചതാണ് നാശത്തിന് കാരണം.  കടപ്ര, നിരണം ഗ്രാമപ്പഞ്ചായത്തുകളിലൂടെ ഒഴുകുന്ന പമ്പാനദിയുടെ കൈവഴിയാണിത്. അഞ്ചുവർഷംമുമ്പ് സർക്കാർ നാലുകോടി രൂപ ചെലവഴിച്ച് നവീകരണം നടത്തിയെങ്കിലും ഫലംകണ്ടില്ല. പമ്പാ നദിയിലെ അറയ്ക്കൽമുയപ്പിൽനിന്ന്‌ ആരംഭിക്കുന്ന 15 കിലോമീറ്റർ ദൂരമുള്ള ആറിന് ഏറെ ചരിത്രപ്രാധാന്യവുമുണ്ട്. 120 അടി വീതിയാണ് കോലറയാറിന് മുമ്പുണ്ടായിരുന്നത്. റവന്യൂ അധികൃതർ സർവേ നടത്തി 110 അടി വീതി അളന്നു തിട്ടപ്പെടുത്തി കല്ലുകൾ സ്ഥാപിച്ചു. എന്നാൽ പലസ്ഥലങ്ങളിലും കൈയേറ്റം കാരണം 12-അടിപോലും വീതിയില്ല. കോലറയാറിന്റെ പുനരുജ്ജീവനത്തിനായി മുമ്പും പല പദ്ധതികൾ ആവിഷ്‌കരിക്കപ്പെട്ടെങ്കിലും കൈയേറ്റക്കാരുടെ സമ്മർദ്ദംമൂലം ജനപ്രതിനിധികൾ ഇതിൽനിന്നും പിന്നോട്ടുപോകുകയായിരുന്നു. ജലസേചന വകുപ്പ് 24 കോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആറിന്റെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതോടൊപ്പം ആഴംകൂട്ടി, വശങ്ങൾകെട്ടി സംരക്ഷിക്കുന്ന പദ്ധതിയാണ് തയ്യാറാക്കിയത്. ആദ്യഘട്ടത്തിൽ കോലറയാറിൽ നാലുകോടിയുടെ നവീകരണം നടത്തിയെങ്കിലും അതെല്ലാം വെള്ളത്തിലായ അവസ്ഥയാണ് നിലവിൽ. കോലറയാറിന് കുറുകെ അശാസ്ത്രീയമായ നിർമിച്ച ആലാത്ത് കടവിലെ പഴയപാലം പൊളിച്ചുമാറ്റിയശേഷം മാത്യു ടി.തോമസ് എം.എൽ.എ.യുടെ ആസ്തിവികസനഫണ്ടിൽനിന്ന്‌ 51 ലക്ഷം രൂപ ചെലവഴിച്ച് പുതിയ പാലവും ആദ്യഘട്ടത്തിൽ നിർമിച്ചു. കോലറയാറ് പുനരുജ്ജീവനത്തിന് പിന്നാലെ ചെറിയ വള്ളങ്ങളെ പങ്കെടുപ്പിച്ച് ജനകീയക്കൂട്ടായ്മയിൽ വള്ളംകളി മത്സരവും നടത്തി. ഈ ജലാശയമാണ് സംരക്ഷണമില്ലാതെ വീണ്ടും നാശത്തിന്റെ പാതയിലായത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സി.എം.ആർ.എൽ ഇടപാടിൽ കടുത്ത നീക്കങ്ങളുമായി കേന്ദ്ര ഏജൻസി; വീണയെ വീണ്ടും ചോദ്യം ചെയ്യും

0
കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടിയെ എന്‍ഫോഴ്‌സ്‌മെന്റ്...

കേന്ദ്രത്തിന്റെ എഫ്.സി.ആർ.എ നീക്കം ന്യൂനപക്ഷ വിരുദ്ധം; നിയമ ഭേദഗതി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: എഫ്‌സിആര്‍എ ചട്ട ഭേദഗതി ന്യൂനപക്ഷ വേട്ട ലക്ഷ്യമിട്ടുള്ളതാണെന്നും ചട്ടം അടിയന്തരമായി...

നിയമലംഘനത്തിന് കര്‍ശന നടപടി സ്വീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്

0
പത്തനംതിട്ട: ജില്ലയില്‍ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട...

തുടർചികിത്സക്ക് പണമില്ലാത്ത പ്രവാസിക്ക് സ്വാന്തനമേകി അബിൻ വർക്കി എംഎൽഎ

0
പത്തനംതിട്ട : ശ്വാസകോശ സംബന്ധമായ അസുഖംമൂലം കിടപ്പിലായി സാമ്പത്തിക പ്രതിസന്ധി മൂലം...