റാന്നിയിൽ മനുഷ്യ–വന്യജീവി സംഘർഷം ലഘൂകരിക്കാൻ 2.29 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം

For full experience, Download our mobile application:
Get it on Google Play

റാന്നി: മനുഷ്യ–വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി റാന്നി നിയോജക മണ്ഡലത്തിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആർ.കെ.വി.വൈ (RKVY) പദ്ധതിയുടെ ഭാഗമായി കേരള വനം വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന സോളാർ തൂക്ക് വേലിയും ആന പ്രതിരോധ കിടങ്ങുകളും ഉൾപ്പെടെയുള്ള പദ്ധതികൾക്ക് തുടക്കമായി. പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനം റാന്നി എം.എൽ.എ അഡ്വ. പഴകുളം മധു നിർവഹിച്ചു. മണക്കയം–പെരുന്തേനരുവി മേഖലയിൽ 4.5 കിലോമീറ്റർ സോളാർ വേലി, ലാഹ ടോപ്പ്–24 ബ്ലോക്ക് മേഖലയിൽ 3 കിലോമീറ്റർ സോളാർ വേലി, ചെമ്പക്കര–പൊട്ടമൂഴി മേഖലയിൽ 7 കിലോമീറ്റർ സോളാർ വേലി, വിളക്ക് വഞ്ചി–മന്ദപ്പുഴ മേഖലയിൽ 2 കിലോമീറ്റർ സോളാർ വേലി എന്നിവയും കണ്ണാട്ടുമണ്ണിൽ ഫാമിൽ 2.5 കിലോമീറ്റർ, ഫാം–മടുക്കമൂട് മേഖലയിൽ 1.5 കിലോമീറ്റർ വീതം ആന പ്രതിരോധ കിടങ്ങുകളും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും.

229.13 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതികൾ നടപ്പാക്കുന്നത്. വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലെ കർഷകരുടെയും നാട്ടുകാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും വന്യജീവികളുടെ കൃഷിയിടങ്ങളിലേക്കും ജനവാസ മേഖലകളിലേക്കുമുള്ള കടന്നുകയറ്റം കുറയ്ക്കുന്നതിനും പദ്ധതി സഹായകമാകുമെന്ന് എം.എൽ.എ പറഞ്ഞു. വെച്ചൂച്ചിറ പഞ്ചയത്ത് പ്രസിഡന്റ്‌ രമാദേവി അദ്ധ്യക്ഷത വഹിച്ചു. റാന്നി ഡി എഫ് ഓ എൻ.രാജേഷ് ഐഎഫ്എസ്, റേഞ്ച് ഓഫീസർ ബി ആർ ജയൻ, കൃഷി ഓഫീസർ ബിന്ധ്യ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിഷ അലക്സ്‌, മെമ്പർ മാരായ ഈ വി വർക്കി, റ്റി കെ ജെയിംസ്, അമൽ എബ്രഹാം , അനു മോൾ , റെസി ജോഷി , ഫാദർ തോമസ് കല്ലുപുരക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്...

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: ചികിത്സയിലുള്ള SFI പ്രവർത്തകരെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് പോലീസ്

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്....

ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ തീരുമാനം; പട്ടിക നൽകിയാൽ ഉടൻ നിയമനമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പട്ടിക നല്‍കിയാല്‍ ബോര്‍ഡ്- കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ ഉടനെ നടത്തുമെന്ന് മുഖ്യമന്ത്രി...

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമം; വനിതാ മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് മർദിച്ചതായി പരാതി

0
ന്യൂഡല്‍ഹി: ഡൽഹി പൊലീസ് വനിതാ മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ചതായി ആരോപണം. ഫോർ പിഎം...