‘ശാക്തീകരണവും സ്ത്രീ പ്രാതിനിധ്യവും പ്രോത്സാഹിപ്പിക്കും’ ; അടുത്ത റിപ്പബ്ലിക് പരേഡിൽ സ്ത്രീകൾ മാത്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: അടുത്ത വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നത് സ്ത്രീകൾ മാത്രം. മാർച്ച് സംഘങ്ങൾ, ബാൻഡുകൾ, നിശ്ചല ദൃശ്യങ്ങൾ, പ്രകടനങ്ങൾ എന്നീ പരിപാടികളിൽ സ്ത്രീകൾ മാത്രമായിരിക്കും പങ്കെടുക്കുന്നതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സൈന്യത്തിലും മറ്റ് മേഖലകളിലും സ്ത്രീ പ്രാതിനിധ്യവും ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വലിയ ശ്രമത്തിന്റെ ഭാഗമായാണ് തീരുമാനം.

‘അടുത്ത വർഷം റിപ്പബ്ലിക് ദിനത്തിൽ സ്ത്രീകളുടെ പങ്കാളിത്തം മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന് തീരുമാനിച്ചിട്ടുണ്ട്. അതിൽ മാർച്ച്, ബാൻഡ് സംഘങ്ങൾ, പരേഡിലെ നിശ്ചല ദൃശ്യങ്ങൾ, പ്രകടനങ്ങളിലും സ്ത്രീകൾ മാത്രമായിരിക്കും ഉൾപ്പെടുന്നത്’, ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. പദ്ധതിയെക്കുറിച്ച് ആഭ്യന്തര, സാംസ്കാരിക, നഗരവികസന മന്ത്രാലയങ്ങളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2024 ജനുവരി 26-ന് സെൻട്രൽ ന്യൂ ഡൽഹിയിലെ രാജ്പഥ് കർത്തവ്യ പാതയിലാണ് പരിപാടി നടക്കുന്നത്. പരേഡിലെ സംഘങ്ങളിലും നിശ്ചലദൃശ്യങ്ങളിലും മറ്റ് പ്രകടനങ്ങളിലും സ്ത്രീകളെ മാത്രമേ പങ്കെടുപ്പിക്കുകയുള്ളൂ എന്ന് തീരുമാനിച്ചിട്ടുണ്ടെന്ന് സേനയ്ക്കും മറ്റ് വകുപ്പിനും അയച്ച കുറിപ്പിൽ പറയുന്നു. കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും ഇത് എങ്ങനെ നടപ്പാക്കണമെന്ന് ചർച്ച ചെയ്യുകയാണെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ വർഷങ്ങളിൽ പരേഡ് സായുധ സേനയിലും മറ്റ് മേഖലകളിലും സ്ത്രീകളുടെ പ്രാതിനിധ്യം കൂടുതലായിരുന്നു. 2015 ല്‍ ആദ്യമായി മൂന്ന് സൈനിക സര്‍വീസുകളില്‍ നിന്നും ഒരു മുഴുവന്‍ വനിതാ സംഘം പരേഡില്‍ അണിനിരന്നിരുന്നു. 2019ല്‍ കരസേനയുടെ ഡെയര്‍ഡെവിള്‍സ് ടീമിന്റെ ഭാഗമായി ഒരു ബൈക്ക് പ്രകടനം അവതരിപ്പിക്കുന്ന ആദ്യത്തെ വനിതാ ഓഫീസറായിരുന്നു ക്യാപ്റ്റന്‍ ശിഖ സുരഭി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് ; പാർട്ടി ശക്തമായി പ്രതിരോധിക്കും, റിയാസിലേക്ക് അന്വേഷണം എത്തിക്കാനാണ് ഇഡി ശ്രമമെന്ന്...

0
തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് ഇഡി റെയ്ഡിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി...

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...