ജിഎസ്ടി വകുപ്പിലെ സ്ഥാനക്കയറ്റം : കോടതി ഉത്തരവ് അവഗണിച്ച് കമ്മീഷണർ സീനിയോറിറ്റി ലിസ്റ്റിൽ ഒപ്പിട്ടില്ലെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജിഎസ്ടി വകുപ്പിലെ സ്ഥാനകയറ്റവുമായി ബന്ധപ്പെട്ട് കോടതി ഉത്തരവുണ്ടായിട്ടും സീനിയോറിറ്റി ലിസ്റ്റില്‍ ഒപ്പിടാതെ ജിഎസ്ടി കമ്മീഷണര്‍. മാര്‍ച്ച് 17ന് ജിഎസ്ടി കമ്മീഷണറുടെ മുമ്പിലെത്തിയ ഫയല്‍ മാര്‍ച്ച് 31ന് അഡീഷണല്‍ കമ്മീഷണര്‍ക്ക് തിരികെ അയച്ചു. പ്രമോഷന്‍ നല്‍കാതെ 26 ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് ജിഎസ്ടി കമ്മീഷണര്‍ അധിക ഡ്യൂട്ടി നല്‍കിയെന്ന് വിവരാവകാശ പ്രകാരം ലഭിച്ച രേഖയില്‍ പറയുന്നു.  ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന ജിഎസ്ടി വകുപ്പിലാണ് കോടതി ഉത്തരവുണ്ടായിട്ടും സീനിയോറിറ്റി ലിസ്റ്റില്‍ ഒപ്പിടാതെ ജിഎസ്ടി കമ്മീഷണര്‍ അജിത് പാട്ടില്‍ ഐഎഎസ് ഫയല്‍ ലാഘവത്തോടെ കാണുന്നത്.

2026 മാര്‍ച്ച് 17ന് ജിഎസ്ടി കമ്മീഷണറുടെ മുന്പിലെത്തിയ ഫയല്‍ മാര്‍ച്ച്31ന് അഡീ.കമ്മീഷണര്‍ക്ക് തിരികെ അയച്ചതിന്റെ രേഖയാണ് പുറത്തുവന്നത്. രണ്ട് മാസത്തിനകം ജിഎസ്ടിവകുപ്പിലെ പ്രമോഷന്‍ നല്‍കി, ഒഴിവ് വരുന്ന തസ്തികകളിലേക്ക് പിഎസ്സി റാങ്ക് ഹോള്‍ഡേഴ്‌സിനെ നിയമിക്കണമെന്ന ഹൈക്കോടതി ഉത്തരവും ജിഎസ്ടി കമ്മീഷണര്‍ അട്ടിമറിച്ചു എന്നാണ് ആരോപണം. പ്രമോഷന്‍ നല്‍കാതെ 26 ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് അധിക ഡ്യൂട്ടി നല്‍കിയിരിക്കുകയാണ് നിലവില്‍. ഇത് ഉദ്യോഗസ്ഥര്‍ക്ക് ഇടയില്‍ കനത്ത മാനസിക സമ്മദര്‍ദ്ദമാണ് നല്‍കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...