Saturday, April 20, 2024 8:54 am

സ്വത്തുതര്‍ക്കം; മധ്യവയസ്‌കന്റെ മുഖത്ത് അമ്മാവന്‍ കീടനാശിനി ഒഴിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം ; വളാഞ്ചേരി ഇരുമ്പിളിയത്ത് മധ്യവയസ്‌കന്റെ മുഖത്ത് കീടനാശിനി ഒഴിച്ചതായി പരാതി. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അമ്മയുടെ സഹോദരനാണ് ഇങ്ങനെ ചെയ്തത് എന്ന് അക്രമത്തിനിരയായ രാജേഷ് പറഞ്ഞു. വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരിമ്പിളിയം മങ്കേരി സ്വദേശി ചേര്‍ക്കാപറമ്പില്‍ രാജേഷും അമ്മയുടെ സഹോദരനും തമ്മില്‍ 7 വര്‍ഷമായി സ്വത്ത് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അതിനിടെ കഴിഞ്ഞ ദിവസം തര്‍ക്ക ഭൂമിയില്‍ മതില്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിനിടെ രാജേഷിന്റെ മുഖത്തേക്ക് അമ്മാവന്‍ കീടനാശിനി ഒഴിക്കുകയായിരുന്നു എന്നാണ് പരാതി.

Lok Sabha Elections 2024 - Kerala

വിമുക്ത ഭടന്‍കൂടിയായ ഇയാള്‍ നിരന്തരമായി ഉപദ്രവിക്കുകയാണെന്നും നേരത്തെ ഒരു കിഡ്‌നി തകരാറിലായതിനെ തുടര്‍ന്ന് നീക്കം ചെയ്യുകയും ഇതിന്റെ ചികിത്സ തുടരുന്നതിനിടെയാണ് ആക്രമണമെന്നും രാജേഷ് പറഞ്ഞു. മുഖത്തും കൈക്കും സാരമായി പരുക്കേറ്റ രാജേഷ് വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.സംഭവത്തില്‍ വളാഞ്ചേരി പോലീസ് കേസ്സെടുത്തു അന്വേഷണം ആരംഭിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വീട്ടിൽ വോട്ട് രേഖപ്പെടുത്തുമ്പോൾ ജാഗ്രത വേണം, വീഴ്ച സംഭവിക്കരുത് ; പോളിംഗ് ഉദ്യോഗസ്ഥർക്ക് കർശന...

0
കാസർകോട്: കല്യാശേരിയിൽ വീട്ടിലെ വോട്ട് രേഖപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായ സംഭവത്തോടെ കള്ളവോട്ട് തടയാനുള്ള...

തിരുവിതാംകൂർ ദേവസ്വംബോർഡ് ഡിജിറ്റൈസേഷനിലേക്ക് ; വഴിപാടുകൾക്ക് ബയോമെട്രിക് പേയ്‌മെന്റും

0
പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ സമ്പൂർണ ഡിജിറ്റൈസേഷൻ വരുന്നു. ദേവസ്വത്തിന്റെ...

സർക്കാർ പണം നൽകുന്നില്ല ; മോട്ടോർവാഹന നിയമലംഘനത്തിന് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ

0
തിരുവനന്തപുരം: മോട്ടോർവാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത്...

കരുവന്നൂരിൽ ഇടപെടും, നിക്ഷേപകർക്ക് പണം തിരികെ വാങ്ങി നൽകും ; പ്രധാനമന്ത്രി

0
തിരുവനന്തപുരം: കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ...