Thursday, January 30, 2025 1:29 pm

അ​സ​ർ​ബൈ​ജാ​നും അ​ർ​മീ​നി​യ​യും തമ്മിൽ ത​ട​വു​കാരുടെ കൈ​മാറ്റത്തിന് ധാ​ര​ണ

For full experience, Download our mobile application:
Get it on Google Play

യെ​ര​വാ​ൻ : അ​ർ​മീ​നി​യ​യും അ​സ​ർ​ബൈ​ജാ​നും യു​ദ്ധ​ത്ത​ട​വു​കാ​രെ പ​ര​സ്പ​രം കൈ​മാ​റാ​നും ബ​ന്ധം സാ​ധാ​ര​ണ നി​ല​യി​ലാ​ക്കാ​നും ധാ​ര​ണ​യി​ലെ​ത്തി. യൂ​റോ​പ്യ​ൻ യൂ​ണിയ​നാ​ണ് മ​ധ്യ​സ്ഥ​ശ്ര​മം ന​ട​ത്തി​യ​ത്. അ​സ​ർ​ബൈ​ജാ​ൻ 32ഉം ​അ​ർ​മീ​നി​യ ര​ണ്ടും സൈ​നി​ക​രെ​യാ​ണ് മോ​ചി​പ്പി​ക്കു​ക. ദീ​ർ​ഘ​കാ​ല​ത്തേ​ക്ക് സ​മാ​ധാ​നം സാ​ധ്യ​മാ​ക്കാ​നു​ള്ള ച​രി​ത്ര​പ​ര​മാ​യ അ​വ​സ​ര​മാ​ണി​​തെ​ന്ന് ഇ​രു​രാ​ഷ്ട്ര​ങ്ങ​ളും സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. പ​ര​മാ​ധി​കാ​ര​വും അ​തി​രു​ക​ളും മാ​നി​ച്ചു​ള്ള സ​മാ​ധാ​ന ഉ​ട​മ്പ​ടി​യി​ൽ ഇ​രു​രാ​ഷ്ട്ര​ങ്ങ​ളും ഒ​പ്പി​ടും. പ​ര​സ്പ​ര വി​ശ്വാ​സ​വും സ​ഹ​ക​ര​ണ​വും ശ​ക്തി​പ്പെ​ടു​ത്താ​നാ​യി കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്താ​നും ധാ​ര​ണ​യാ​യി​ട്ടു​ണ്ട്.

2024ലെ ​യു.​എ​ൻ കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി അ​സ​ർ​ബൈ​ജാ​നി​ൽ ന​ട​ത്തു​ന്ന​തി​നെ അ​ർ​മീ​നി​യ പി​ന്തു​ണ​ക്കും. പ​തി​റ്റാ​ണ്ടു​ക​ളാ​യി ര​ണ്ടു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ പ്ര​ശ്ന​ത്തി​ലാ​യി​രു​ന്നു. അ​സ​ർ​ബൈ​ജാ​നി​ൽ അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന് മൂ​​ന്ന് ദ​​ശാ​​ബ്ദ​​ത്തോ​​ളം അ​​ർ​​മീ​​നി​​യ​​ൻ വം​​ശ​​ജ​​രു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലാ​​യി​​രു​​ന്ന ന​​ഗോ​​ർ​​ണോ-​​ക​​രാ​​ബ​​ക്ക് മേ​​ഖ​​ല ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ അ​സ​ർ​ബൈ​ജാ​ൻ സൈ​ന്യം പി​ടി​ച്ചെ​ടു​ത്ത​താ​ണ് സ​മീ​പ​കാ​ല​ത്ത് പ്ര​ശ്നം രൂ​ക്ഷ​മാ​ക്കി​യ​ത്. തു​ട​ർ​ന്ന് അ​തി​ർ​ത്തി​യി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യി. മേ​​ഖ​​ല​​യി​​ലെ 12,0000 വ​രു​ന്ന അ​​ർ​​മീ​​നി​​യ​​ൻ വം​​ശ​​ജ​​രി​​ൽ ബ​ഹു​ഭൂ​രി​ഭാ​ഗ​​വും അ​​ർ​​മീ​​നി​​യ​​യി​​ലേ​​ക്ക് പ​​ലാ​​യ​​നം​​ ചെ​​യ്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കിണറ്റില്‍ എറിഞ്ഞു കൊലപെടുത്തിയത് അമ്മാവന്‍ ; കുറ്റം സമ്മതിച്ചെന്ന് പോലീസ്

0
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കിണറ്റില്‍ എറിഞ്ഞു കൊലപെടുത്തിയതില്‍ അമ്മാവന്‍ കുറ്റം...

6ാം ക്ലാസുകാരിയെ പീഡിപ്പിച്ചതിന് റിമാൻഡിലായ അധ്യാപകനെതിരെ 9ാം ക്ലാസ് വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ

0
തിരുവനന്തപുരം: ആറാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ ഫോർട്ട് പോലീസ് അറസ്റ്റ്...

സനൽ കുമാർ ശശിധരന് എതിരായ കേസ് : നടിയുടെ മൊഴിയെടുത്തു

0
കൊച്ചി: സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ പരാതി നൽകിയ പ്രമുഖ നടിയുടെ...

ബ്രൂവറിക്ക് അനുമതി നല്‍കിയത് ഒരു വകുപ്പുമായും ചര്‍ച്ച ചെയ്യാതെ ; മദ്യനയം മാറ്റിയത് ഒയാസിസ്...

0
മലപ്പുറം: ബ്രൂവറിക്ക് അനുമതി നല്‍കിയത് ഒരു വകുപ്പുമായും ചര്‍ച്ച ചെയ്യാതെയാണെന്ന് പ്രതിപക്ഷ...