നിർദിഷ്ട കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ ഇഴജന്തുക്കളുടെ താവളം

For full experience, Download our mobile application:
Get it on Google Play

കോന്നി : നിർദിഷ്ട കോന്നി കെ എസ് ആർ ടി സി ഡിപ്പോയുടെ പരിസരം ഇഴജന്തുക്കളുടെ താവളമായി മാറുന്നതായായി പ്രദേശവാസികൾ. ഡിപ്പോ നിർമ്മിക്കുന്ന ഭൂമിയുടെയും കോന്നി നാരായണപുരം ചന്തയുടെയും ഇടക്കുള്ള സ്ഥലം കാടുകയറി കിടക്കുവാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു. പാമ്പ്, തെരുവ് നായകൾ,  മറ്റ് ക്ഷുദ്ര ജീവികൾ തുടങ്ങിയവയുടെ പ്രധാന താവളമാണ് ഇവിടം. ഇത് പ്രദേശവാസികൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ചന്തക്കുള്ളിലെയും പുറത്ത് നിന്ന് കൊണ്ടുവന്ന് ഇവിടെ കളയുന്നതുമായ മാലിന്യങ്ങളും പാമ്പും തെരുവ് നായകളും ഇവിടെ വർധിക്കുന്നതിന് സാഹചര്യമൊരുക്കുന്നുണ്ട്.

ഡിപ്പോ നിർമ്മാണം ഏറ്റെടുത്തിരിക്കുന്ന കരാറുകാരുടെ തൊഴിലാളികൾ നിർമ്മാണം നടക്കുന്ന കെ എസ് ആർ റ്റി സി കെട്ടിടത്തിൽ ആണ് താമസിക്കുന്നത്. ഇവർ കൊണ്ടുവന്ന് നിക്ഷേപിക്കുന്ന മാലിന്യങ്ങളും ഇത്തരം ജീവികൾ വളരുവാൻ അവസരം ഒരുക്കി കൊടുക്കുന്നുണ്ട്. ഒരാൾ പൊക്കത്തിൽ ആണ് ഇവിടെ പുല്ലുകളും മറ്റ് കാടുകളും വളർന്ന് നിൽക്കുന്നത്. ഇവിടെ നിന്നും സമീപത്തെ വീടുകൾക്കുള്ളിലേക്ക്  ഇഴജന്തുക്കൾ കയറുന്ന സാഹചര്യം ഉണ്ടായതായി പറയുന്നു. കാടുകൾ അത്രയും വേഗം നീക്കം ചെയ്യുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....