യാത്രാ വിമാനത്തിന് വെടിയേറ്റു ; വെടിയുണ്ട വിമാനത്തിലൂടെ തുളച്ചുകയറി ഒരു യാത്രക്കാരന് പരിക്ക്

For full experience, Download our mobile application:
Get it on Google Play

നേപ്യിഡോ: യാത്രയ്‌ക്കിടെ വിമാനത്തിലേക്ക് ഭൂമിയില്‍ നിന്നും വെടിവെച്ചു. വെടിയുണ്ട വിമാനത്തിലൂടെ തുളച്ചുകയറി ഒരു യാത്രക്കാരന് പരിക്കേറ്റു. മ്യാന്‍മാര്‍ നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തിനാണ് വെടിയേറ്റത്. വെടികൊണ്ട യാത്രക്കാരനെ വിമാനം ഉടന്‍ തിരികെയിറക്കി ലോയികാ‌വിലെ ആശുപത്രിയിലാക്കി. സംഭവത്തിന് പിന്നാലെ നഗരത്തിലേക്കുള‌ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി മ്യാന്‍മാ‌ര്‍ നാഷണല്‍ എയര്‍ലൈന്‍സ് അറിയിച്ചു. അനിശ്ചിതകാലത്തേക്കാണ് സര്‍വീസുകള്‍ റദ്ദാക്കിയത്.

വിമാനത്തിന് നേരെ വെടിവെച്ചത് കയായിലെ വിമതരാണെന്ന് മ്യാന്‍മാറിലെ പട്ടാള സര്‍‌ക്കാര്‍ ആരോപിച്ചു. അതേസമയം വിമതര്‍ ഇത് തള‌ളി. ഇത്തരത്തില്‍ യാത്രാവിമാനത്തിന് നേരെയുള‌ള ആക്രമണം യുദ്ധക്കുറ്റമാണെന്ന് മ്യാന്‍മാ‌ര്‍ സര്‍ക്കാര്‍ വക്താവ് മേജര്‍ ജനറല്‍ സാ മിന്‍ ടുണ്‍ പറഞ്ഞു. തെരഞ്ഞെടുപ്പിലൂടെ അധികാരം നേടിയ ഓംഗ് സാന്‍ സൂ കിയുടെ സര്‍ക്കാരിനെ അട്ടിമറിച്ച്‌ സൈന്യം അധികാരം പിടിച്ചെടുത്ത 2021 മുതല്‍ പ്രദേശത്ത് സൈന്യവും വിമതരും തമ്മില്‍ ശക്തിയേറിയ സായുധ ഏറ്റുമുട്ടല്‍ നടക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...