പത്തനംതിട്ട : കേരള ഷോപ്സ് ആന്‍റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി യുണിയന്‍റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ പാചക വാതക വിലവർദ്ധനക്കെതിരെ പത്തനംതിട്ട ബി.എസ്സ്.എൻ.എൽ ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. ഏരിയാ സെക്രട്ടറി ഷെമീർ ബീമ അധ്യക്ഷത വഹിച്ച യോഗം യൂണിയൻ ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ.അനിൽകുമാർ ഉത്ഘാടനം ചെയ്തു. ഏരിയാ ട്രഷറർ അബ്ദുൽ റഹീം മാക്കാർ സ്വാഗതം പറഞ്ഞു. ഇ.കെ ബേബി, നൗഷാദ് കൈരളി, ശ്യാമാ ശിവൻ, ഷിബു ചെറിയാൻ, സൽമാൻ തുടങ്ങിയവർ അഭിവാദ്യം ചെയ്തു
പാചക വാതക വിലവർദ്ധനക്കെതിരെ പ്രതിഷേധ സമരം
RECENT NEWS
Advertisment