കര്‍ഷകര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരിന്‍റെ  നിലപാടില്‍ പ്രതിഷേധിച്ച് കോന്നി മണ്ഡലം കമ്മറ്റി  മാർച്ചും ധർണ്ണയും നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : രാജ്യത്ത് കര്‍ഷകര്‍ക്കെതിരെയുള്ള  കേന്ദ്ര സര്‍ക്കാരിന്‍റെ  നിലപാടില്‍ പ്രതിഷേധിച്ച് എ ഐ കെ എസ് കോന്നി മണ്ഡലം കമ്മറ്റി  മാർച്ചും ധർണ്ണയും നടത്തി. കോന്നി ബി എസ് എൻ എൽ ഓഫീസിലേക്കാണ് മാർച്ചും ധർണ്ണയും നടത്തിയത്. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു.

രാജ്യത്ത് നടന്നുവരുന്ന കർഷക സമരങ്ങൾക്കെതിരെയും കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് എതിരെയും മുഖം തിരിക്കുന്ന നടപടിയാണ് രാജ്യം ഭരിക്കുന്ന കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് പി ആർ ഗോപിനാഥൻ പറഞ്ഞു. കേന്ദ്ര സർക്കാർ കർഷകർക്ക് നൽകിയ ഉറപ്പുകൾ പാലിക്കുക, കാർഷിക വിളകൾക്ക് താങ്ങുവില നിശ്ചയിച്ച് നിയമം പാസാക്കുക, റബറിന്റെയും നാളികേരത്തിന്റെയും വിലയിടിവ് തടയുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്.

കാർഷീക മേഖലയെ കമ്പോളവത്കരിക്കുന്ന നടപടിയാണ് രാജ്യത്ത് ബി ജെ പി സർക്കാർ സ്വീകരിക്കുന്നതെന്നും രാജ്യത്ത് ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണയില്ലാതെ ആണ് ഇന്ത്യയിലെ കർഷകർ ഒന്നടങ്കം കേന്ദ്ര സർക്കാരിന് എതിരായ സമരത്തിൽ അണിനിരന്നത്. ഇത് ഒരു വലിയ ജനകീയ പ്രക്ഷോഭമായി മാറിയെന്നും  സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ സമരം ആയിരുന്നു രാജ്യത്ത് നടന്ന  കർഷക പ്രക്ഷോഭം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എ ഐ കെ എസ് കോന്നി മണ്ഡലം പ്രസിഡൻറ് രാജൻ ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു, എ ഐ കെ എസ് കോന്നി മണ്ഡലം സെക്രട്ടറി ഇളമണ്ണൂർ സേതുകുമാർ, സി പി ഐ ജില്ലാ കൗൺസിൽ അംഗം എ ദീപകുമാർ, സി പി ഐ ലോക്കൽ കമ്മറ്റി സെക്രട്ടറിമാരായ സി ജെ റെജി, സി കെ ശാമുവേൽ, എ ഐ കെ എസ് മണ്ഡലം ജോയിന്റ് സെക്രട്ടറി ഡോ എം രാജൻ, എ ഐ കെ എസ് കോന്നി മണ്ഡലം കമ്മറ്റി അംഗം പി സി ശ്രീകുമാർ, സി പി ഐ കോന്നി മണ്ഡലം കമ്മറ്റി അംഗം എ സോമശേഖരൻ, സജി എസ്,ബെന്നി വർഗീസ്, സഞ്ജിത് എസ് തുടങ്ങിയവർ സംസാരിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍...

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...

വനപാലകർ ഏലത്തോട്ടം വെട്ടിനിരത്തിയ സംഭവം ; കൈയേറ്റമെന്ന് വനംവകുപ്പ്, വിലകൊടുത്തു വാങ്ങിയതെന്ന് കർഷകൻ

0
അടിമാലി : പീച്ചാട്- പ്ലാമല ഭാഗത്ത് വ്യക്തി കൃഷി നടത്തിയിരുന്ന ഏലത്തോട്ടം...

നിതിൻ രാജിന്റെ മരണം : ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയം ; ഹൈക്കോടതി

0
കൊച്ചി : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി...